
മില്ലറ്റ് രാജപ്പൻ
വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ തെരുവീഥിയിൽ ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി സ്മരണാഞ്ജലിയർപ്പിച്ച് കേരളാ റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.അർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ ഒരു കൂട്ടം മലയാളികൾ. ഞായറാഴ്ച അക്ഷരാർത്ഥത്തിൽ വത്തിക്കാന്റെ തെരുവീഥികളുടെ ശ്രദ്ധപിടിച്ചുപറ്റിയതായിരുന്നു ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടി നടത്തിയ ഐക്യദാർഢ്യ പ്രദിക്ഷിണം. ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം ഈ സ്മരണാഞ്ജലി വളരെ അർത്ഥവത്തതാക്കി മാറ്റി.
വത്തിക്കാന്റെ വീഥികളിലൂടെ ശ്രീലങ്കയ്‌ക്കുവേണ്ടി വിവിധ ഭാക്ഷകളിലെഴുതിയ വലിയ പ്ലക്കാർഡുകളുമായി, പ്രാർത്ഥനകളുരുവിട്ടുകൊണ്ട് കടന്നുപോയ ഐക്യദാർഢ്യ പ്രദിക്ഷിണം വത്തിക്കാൻ ബസലിക്കയും കടന്ന് ദൈവകരുണയുടെ തിരുനാളിന് സമർപ്പിക്കപ്പെട്ട ദേവാലയത്തിൽ എത്തി. അവിടെവച്ച് ശ്രീലങ്കയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സമർപ്പിച്ച് കരുണക്കൊന്ത പ്രാർത്ഥിച്ചു.
തുടർന്ന്, വീണ്ടും പ്രദിക്ഷിണമായി ഇടവക ദേവാലയമായ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ എത്തുകയും ആരാധനയും ദിവ്യബലിയും അർപ്പിക്കുകയും ചെയ്തു. യുവജന ദിനമായി ആചരിക്കുവാൻ മാറ്റിവയ്ക്കപ്പെട്ട ദിനമായതിനാൽ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകിയത് യുവജനങ്ങളായിരുന്നു.
റോമിലെ മലയാളികളുടെ മുൻ ഇടവകവികാരിയായിരുന്ന കണ്ണൂർ രൂപതാ അംഗം ഫാ.രാജൻ ഫൗസ്റ്റോയും ഐക്യദാർഢ്യ പ്രദിക്ഷിണത്തിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തു. ക്രിസ്തുവിന്റെ കാരുണ്യം ആവോളം അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും, കഷ്‌ടതകൾക്കിടയിലും ദൈവസ്നേഹത്തിൽ നിത്യം നിൽനിൽക്കാൻ നമുക്ക് സാധിക്കണമെന്നും ഫാ.രാജൻ പറഞ്ഞു.
കേരളീയരായ നമ്മെ സംബന്ധിച്ചിടത്തോളം ശ്രീലങ്ക നമ്മുടെ അയൽക്കാരാണെന്നും, അവർക്ക് സംഭവിച്ചിരിക്കുന്ന ഈ വേദനയിൽ നമ്മൾ പൂർണ്ണമായും പങ്കുകൊണ്ട് അവർക്ക് ശക്തിപകരണമെന്നും ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ ആഹ്വാനം ചെയ്തു. ഒരു പക്ഷെ, ഇത്രയുംനാൾ സുരക്ഷിതരെന്ന് കരുതിയിരുന്ന നമ്മുടെ ദേവാലയങ്ങളും പ്രാർത്ഥനായിടങ്ങളും സുരക്ഷിതമല്ലെന്ന സൂചനകൂടിയാണ് ശ്രീലങ്കയിൽ നടന്ന ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്നും ഫാ.സനു പറഞ്ഞു.
ശ്രീലങ്കയിലെ രക്തസാക്ഷികൾക്കുവേണ്ടിയുള്ള സ്മരണാഞ്ജലിയിലും തിരുകർമ്മങ്ങളിലും വൈദീകരും, സന്യാസിനികളും, വൈദീകവിദ്യാർഥികളും, ഇടവക അംഗങ്ങളുമടക്കം മുന്നൂറിലധികം മലയാളികൾ പങ്കെടുത്തു. ഇടവക കൗൺസിലിന്റെയും, ഇടവക അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഈ ഐക്യദാർഢ്യ ദിനത്തെ പൂർണ്ണതയിലെത്തിച്ചതെന്ന് ഇടവക വികാരി ഫാ.സനു ഔസേപ്പച്ചൻ പറഞ്ഞു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.
View Comments
Heartfelt condolences to the families of our brethren in Sri Lanka. This Easter Sunday gave a shock to the entire universe. Lets pray for the deceased. May their souls rest in peace. Prayers