
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പമുളള അഞ്ചു വര്‍ഷത്തിലൊരിക്കലെ ‘അഡ് ലിമിന സന്ദര്‍ശനം’ പൂര്‍ത്തിയാക്കി ലത്തീന്‍ സഭയിലെ മെത്രാന്‍മാര്‍. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ മെത്രാന്മാരാണ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന്‍റെയും ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്‍റെയും നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്.
സെപ്റ്റംബര്‍ 11-ന് റോമിലെത്തിയ മെത്രാന്മാര്‍ 18 വരെ നീണ്ട വിവിധ പരിപാടികളില്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച് മെത്രാന്മാരോടു ചോദിച്ചറിഞ്ഞ പാപ്പാ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ആശംസിച്ചു.
വിഭാഗീയതയും അസമത്വവും സമൂഹത്തിലെ അസമാധാനത്തിനു കാരണങ്ങളാകുമ്പോള്‍ സംവാദത്തിന്‍റെയും സൗഹൃദ ഭാഷണത്തിന്‍റെയും ദൗത്യമേറ്റെടുക്കണമെന്ന് പരിശുദ്ധ പിതാവ് മെത്രാന്മാരോട് ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്‍റെ പ്രവാചകരാകാനും നാഗരികതയുടെ ദുരവസ്ഥകളെ കാരുണ്യത്താല്‍ പവിത്രീകരിക്കാനും കഴിഞ്ഞാലേ ഇക്കാലത്ത് സംഘര്‍ഷങ്ങളെ ഒഴിവാക്കാനാവൂ. അക്രമത്തെ സ്നേഹത്തിന്‍റെ സുവിശേഷംകൊണ്ടു പ്രതിരോധിക്കാന്‍ കഴിയണമെന്നും പാപ്പാ പറഞ്ഞു.
സന്ദര്‍ശനത്തിനിടെ പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ റോമിലെ പ്രസിദ്ധ ബസലിക്കയായ സാന്‍ ജിയോവാന്നീ ഡെല്‍ ഫിയോറെന്‍റീന ദേവാലയത്തില്‍ മലയാളത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇറ്റലിയിലെ പ്രവാസി മലയാളികളുമായി സംവാദം നടത്താനും പിതാക്കന്മാര്‍ സമയം കണ്ടെത്തി.
കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ (കൊച്ചി), സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട്), ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ബിഷപ്പ് ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍), ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി (കൊല്ലം), ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ബിഷപ്പ് ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവരാണ് പരിശുദ്ധ സിംഹാസനത്തില്‍ സന്ദര്‍ശനം നടത്തിയത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.