
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആദ്ധ്യാത്മിക കേന്ദ്രം പൂര്‍ണ്ണമായും സര്‍ക്കാര്‍ തല കോറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കി. ആദ്യഘട്ടമായി ലോഗോസ് പാസ്റ്ററല്‍ സെന്റെറിലെ 25 ബാത്ത് അറ്റാച്ചിഡ് മുറികള്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (തിങ്കളാഴ്ച) ഏറ്റെടുത്തു.
കോറന്റീന്‍ കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ എംഎല്‍എ കെ.ആന്‍സന്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, ഡപ്യൂട്ടികളക്ടര്‍ സുരേഷ്, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയന്‍, ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.ശിവകുമാര്‍ നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രികുമാര്‍, ലോഗോസ് ഡയറക്ടര്‍ ഫാ.കിരണ്‍രാജ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടർന്ന്, ഏറ്റെടുത്ത മുറികളുടെ ക്രമീകരണം മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. മുറികള്‍ക്ക് വേണ്ട മെത്തകളും മറ്റ് ക്രമീകരണങ്ങളും മുനിസിപ്പാലിയുടെ നേതൃത്വത്തില്‍ ചെയ്യുമെന്ന് ചെര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ പറഞ്ഞു. ലോഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന രൂപതയുടെ സാമൂഹ്യ സംഘടനയായി നിഡ്സിന്റെയും, വിദ്യാഭ്യാസ ശുശ്രൂഷയുടെയും ഓഫീസുകള്‍ പത്താങ്കല്ലിലെ പഴയ ബിഷപ്സ് ഹൗസിലേക്ക് താല്‍ക്കാലികമായി മാറ്റിയതായി രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.