Categories: Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും

നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം പൗരോഹിത്യ നവീകരണവും നടന്നു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന തിരുകർമ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പരിശുദ്ധാത്മാവിനാല്‍ നേരിട്ട് അഭിഷേകം ചെയ്യപ്പെട്ടവരാണ് വൈദികരെന്നും, അശരണര്‍ക്കും ആലംബ ഹീനര്‍ക്കും വൈദികര്‍ കൈത്താങ്ങാകണമെന്നും, ശുശ്രൂഷയുടെ പൂര്‍ത്തികരണം പരസ്നേഹ പ്രവര്‍ത്തികളിലൂടെയാണ് പൂര്‍ണ്ണമാവുന്നതെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

രാവിലെ മുതല്‍ വൈദികര്‍ക്ക് വേണ്ടി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ക്രമീകരിച്ചിരുന്ന ഒരുക്കധ്യാനത്തിന് കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ നേതൃത്വം നല്‍കി.

ദിവ്യബലി മദ്ധ്യേയുള്ള കാഴ്ചവയ്പില്‍ മാമോദീസ, സ്ഥൈര്യലേപനം, രോഗീലേപനം, തിരുപ്പട്ടം, ദേവാലയ ആശീർവാദം തുടങ്ങിയവയുടെ പരികര്‍മ്മത്തിനുളള തൈലം നെയ്യാറ്റിന്‍കര റീജിയനെ പ്രതിനിധീകരിച്ച് മോണ്‍.സെല്‍വരാജനും, നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് ചുളളിമാനൂര്‍ ഫൊറോന വികാരി ഫാ.അല്‍ഫോണ്‍സ് ലിഗോറിയും, കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോണ്‍.വിൻസെന്‍റ് കെ.പീറ്ററും സമര്‍പ്പിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ എല്ലാ വൈദികരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago