ഫാ. ദീപക് ആന്റോ
തിരുവനന്തപുരം: ലോഗോസ് ക്വിസിന് തയ്യാറാകാന് പുതുവഴി തേടി തിരുവനന്തപുരം രൂപത ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം ലത്തീന് രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള് സംയുക്തമായി പുറത്തിറക്കിയ ക്വിസ് ഗെയിം ആപ്പ് ഓണ്ലൈനാണ് തരംഗമാകുന്നത്.
കെ.സി.ബി.സി. ബൈബിള് കമ്മിഷന് ആഗോള തലത്തില് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരമായ ലോഗോസ് ക്വിസ്സിന്റെ തയ്യാറെടുപ്പുകള്ക്ക് സഹായിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആന്ഡ്രോയിഡ് ഫോണുകളില് ലഭ്യമാകുന്ന ആപ്പിന് ഉപഭോക്താക്കള്ക്കിടയില് വന് പ്രചാരമാണ് ലഭിക്കുന്നത്.
1300 ചോദ്യങ്ങളും 235 റൗണ്ടുകളുമായാണ് ക്വിസ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അവസാനഘട്ടം ലോഗോസ് ക്വിസ്സിന്റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
രൂപതയുടെ തന്നെ മരിയന് എഞ്ചിനീറിങ് കോളേജില് പഠിച്ചിറങ്ങിയ ഒരുപറ്റം വിദ്യാര്ത്ഥികളുടെ സ്റ്റാര്ട്ടപ്പ് കമ്പനിയുടെ ആദ്യ സംരംഭമാണ് ഈ ആപ്പ്. കഴിഞ്ഞ വര്ഷത്തെ ആദ്യ വെര്ഷന് തന്നെ മൂവായിരത്തിലധികം ഉപയോക്താക്കളും ഫൈവ് സ്റ്റാര് റേറ്റിങ്ങും ലഭിച്ചതോടെയാണ് കൂടുതല് സവിശേഷതകളോടെ ഈ വര്ഷത്തെ ലാഗോസ് ക്വിസ്സ് ആസ്പദമാക്കി രണ്ടാം വെര്ഷനും വരുന്നത്.
ആന്ഡ്രോയിഡ് ആപ്പ് സ്റ്റോറില് ‘ലോഗോസ് ക്വിസ്സ് 2018’ എന്ന പേരില് ഗെയിം ലഭ്യമാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.