ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും, ലോക് ഡൗ നിയന്ത്രണങ്ങളെ തുടർന്ന് നിത്യാഹാരത്തിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും, ഇതിനായി ഇടവക ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. നിർദ്ധനരെ സഹായിക്കാൻ ഇടവകയ്ക്ക് കഴിയാത്ത പക്ഷം അക്കാര്യം ഫെറോന അതിരൂപതാ നേതൃത്വങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദിഷ്ട ക്വാറന്റൈൻ കാലയളവിൽ ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ക്വാറന്റൈൻ കാലയളവിൽ അതിരൂപതയുടെ ചില ഭാഗങ്ങളിൽ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരക്കാരെ പൊതുനന്മയെ കരുതി നിയന്ത്രണങ്ങൾക്ക് വിധേയരാവാൻ പ്രേരിപ്പിക്കണമെന്നും ഇടവക വികാരിമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്.
ലോകം കൊറോണ ഭീതിയിൽ കരകയറാൻ നടത്തുന്ന ശ്രമങ്ങളോട് സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാനും എല്ലാ ശ്രമങ്ങളോടും സഹകരിക്കാനും അതിരൂപതാ വിശ്വാസികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം.സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.
വീട്ടിൽ ഇരുന്ന് കുടുംബമായി പ്രാർത്ഥിക്കുകയും, ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള ദിവ്യബലി, ആരാധന തുടങ്ങിയവായിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കുക.
കാത്തലിക് വോക്‌സിൽ എല്ലാദിവസവും വൈകുന്നേരം 6 മണിക്ക് ദിവ്യബലിയുണ്ടായിരിക്കും, കൂടാതെ ഞായറാഴ്ചകളിൽ രാവിലെ 7 മണിക്കും 9 മാണിക്കും ദിവ്യബലിയുണ്ടായിരിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.