Categories: Kerala

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടുതരാമെന്ന് കത്തോലിക്കാ സഭ; അഭിനന്ദനവും നന്ദിയുമറിയിച്ച് മുഖ്യമന്ത്രി

സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് കത്തോലിക്കാ സഭ നേരത്തെതന്നെ ഗവൺമെന്റിനെ അറിയിച്ചിരുന്നു...

സ്വന്തം ലേഖകൻ

എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആവശ്യം വന്നാൽ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് കത്തോലിക്കാ സഭയുടെ സന്നദ്ധത കർദ്ദിനാൾ അറിയിച്ചത്.

കൂടാതെ, ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭ്യമാക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് ഇതിനോടകം തന്നെ കത്തോലിക്കാ സഭ ഗവൺമെന്റിനെ അറിയിച്ചിരുന്നു.

തുടർന്നാണ്, അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദിയും, ഗവണ്മെന്റിന്റെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് മുഖ്യമന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.

മുഖ്യമന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാമെന്നും അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നു. നമ്മുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago