
ജോസ് മാർട്ടിൻ
ആരാശുപുരം /ചേർത്തല: റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുന്നതിനും, ലോകസമാധാനത്തിനുമായി കൊച്ചി രൂപതയിലെ ആരാശുപുരം സെന്റ് ജോർജ് ദേവാലയത്തിൽ സർവ്വ മത സമാധാന റാലിയും, പ്രാർഥനായജ്ഞവും നടത്തി. ഇടവക വികാരി ഫാ.ആന്റണി തമ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും സർവ്വ മത സമാധാന റാലിയും സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12 മണിക്ക് പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച് ആറാട്ടുവഴിയിൽ അവസാനിച്ച റാലിയിൽ നാനാജാതി മതസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തതായി ഫാ. ആന്റണി തമ്പി കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ഫാ. ഷൈജു, ഫാ. പ്രതീൻ, വികാരി ഫാ. ആന്റണി തമ്പി എന്നിവർ നേതൃത്വം നൽകി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.