നെയ്യാറ്റിൻകര: കുരിശ് സത്യാഗ്രഹത്തിൽ പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിക്കുകയും വിതുര വിസിറ്റേഷൻ സന്യാസസഭയിലെ സിസ്റ്റർ മേബിളിന്റെ ശിരോവസ്‌ത്രം വലിച്ചെറിയുകയും ചെയ്യ്‌ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ പ്രതിഷേധം നടന്നു.
നെയ്യാറ്റിൻകര ഫൊറോന കെ.എൽ.സി.എ. കെ.സി.വൈ.എം. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമലോത്‌ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര റീജിയൻ കോ-ഓഡിനേറ്റർ മോൺസിഞ്ഞോർ.വി.പി. ജോസ് ഉദ്‌ഘാടനം ചെയ്യ്‌തു. കെസിവൈഎം രൂപതാ ഡയറക്‌ടര്‍ ഫാ. ബിനു, രൂപതാ പ്രൊക്കുറേറ്റർ ഫാ. റോബിന്‍ സി. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
പോലീസ് അതിക്രമം കാട്ടാക്കടയിലും പ്രതിഷേധം
കാട്ടാക്കട: വനം മന്ത്രി കെ. രാജുവിന്റെ വസതിയിലേക്ക് ലാറ്റിൻ കാത്തലിക് വിമണ് അസോസിയേഷൻ നടത്തിയ മാർച്ചിനിടെ കന്യാസ്‌ത്രികൾക്കും സ്‌ത്രീകൾക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ നെയ്യാറ്റിൻകര രൂപതയിലെ കാട്ടാക്കട, കട്ടയ്‌ക്കോട് ഫൊറോനകൾ പ്രതിഷേധിച്ചു. വിസിറ്റേഷൻ സന്യാസ സഭയിലെ കന്യാസ്‌ത്രീയുടെ ശിരോ വസ്‌ത്രം പോലീസ് വലിച്ചെറിഞ്ഞത് വിശ്വാസത്തിനേറ്റ മുറിവാണെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ പറഞ്ഞു. ഫാ. രാജേഷ് കുറിച്ചിയിൽ, ഫാ. അലോഷ്യസ് സത്യനേശൻ, ഫാ. അജി അലോഷ്യസ്, ഷിബു തോമസ്, പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമങ്ങാട്ടിൽ പ്രതിഷേധം ഇരമ്പി
നെടുമങ്ങാട്: കുരിശ് സത്യാഗ്രഹത്തിൽ പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ച് നെടുമങ്ങാട്ടിൽ പ്രതിഷേധം നടന്നു. പ്രതിഷേധ മാർച്ചിൽ കുരിശുമല സംരക്ഷണ സമിതി നെടുമങ്ങാട് മേഖലാ കൺവീനർ ബിജു. ജി, ദേവദാസ്, മോഹനന്‍, ശോഭന്‍, ഏലിയാപുരം സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു
പാറശാല
വിതുര
കളളിക്കാട്
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.