Categories: Kerala

കുരിശ്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്‌ പ്രതിഷേധാര്‍ഹം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

കുരിശ്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്‌ പ്രതിഷേധാര്‍ഹം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര; ഇന്നലെ വനം മന്ത്രി കെ.രാജുവിന്റെ വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.

സ്‌ത്രീകള്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തെ പോലീസ്‌ ലാത്തികൊണ്ട്‌ നേരിട്ടത്‌ കാടത്തമാണ്‌. വിതുര വിസിറ്റേഷന്‍ സന്യാസ സഭയിലെ സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്‌ത്രം വലിച്ച്‌ കീറിയതും സിസ്റ്റര്‍ എലിസബത്തിനെയും മറ്റ്‌ വിശ്വാസികളെയും ലാത്തി കൊണ്ടടിച്ചതും സത്രീകള്‍ക്ക്‌ ഈ സര്‍ക്കാര്‍ നല്‍കുന്ന പരിഗണനായണ്‌ സൂചിപ്പിക്കുന്നത്‌ . പോലീസ്‌ മര്‍ദനത്തില്‍ 2 സ്‌ത്രീകളുടെ വാരിയെല്ല്‌ തകരുകയും ഒരു സ്‌ത്രീയുടെ കാല്‍ ഒടിയുകയും ചെയ്യ്‌തത്‌ പോലീസിന്റെ നടപടി എത്ര ക്രൂരമായിരുന്നു എന്നതിന്റെ ഉദാഹരണമാണ്‌ .

സ്വന്തം വകുപ്പിനെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത മന്ത്രിയാണ്‌ വനം വകുപ്പ്‌ ഭരിക്കുന്നതെന്ന്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ ആരോപിച്ചു. വകുപ്പിലെ വര്‍ഗ്ഗീയ വാദികള്‍ക്ക്‌ ഓശാന പാടുന്ന പ്രാദേശിക സിപിഐ നേതാക്കളുടെ വക്‌താവായി വനം മന്ത്രി തരം തണുവെന്നും കെഎല്‍സിഎ പ്രസിഡന്റ്‌ അഡ്വ ഡി.രാജു പറഞ്ഞു.

നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍ ഉദ്‌ഘാടനം ചെയ്യ്‌തു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ അധ്യക്ഷത വഹിച്ചു രുപതയുടെ പാറശാല നെയ്യാറ്റിന്‍കര , കാട്ടാക്കട , നെടുമങ്ങാട്‌ ഫൊറോനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

17 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago