Categories: Diocese

ലാറ്റിൻ കാത്തലിക്‌ വിമണ് അസോസിയേഷൻ പ്രവർ ത്തകർക്കും കന്യാസ്‌ത്രീകൾക്കും നേരെയുളള പോലീസ്‌ അതിക്രമം നെയ്യാറ്റിൻകര രൂപതയിലെ പ്രതിഷേധം ഇരമ്പി

ലാറ്റിൻ കാത്തലിക്‌ വിമണ് അസോസിയേഷൻ പ്രവർ ത്തകർക്കും കന്യാസ്‌ത്രീകൾക്കും നേരെയുളള പോലീസ്‌ അതിക്രമം നെയ്യാറ്റിൻകര രൂപതയിലെ പ്രതിഷേധം ഇരമ്പി

നെയ്യാറ്റിൻകര: കുരിശ്‌ സത്യാഗ്രഹത്തിൽ  പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിക്കുകയും വിതുര വിസിറ്റേഷൻ  സന്യാസസഭയിലെ സിസ്റ്റർ  മേബിളിന്റെ ശിരോവസ്‌ത്രം വലിച്ചെറിയുകയും ചെയ്യ്‌ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ നെയ്യാറ്റിൻകരയിൽ  പ്രതിഷേധം നടന്നു.

നെയ്യാറ്റിൻകര ഫൊറോന കെ.എൽ.സി.എ. കെ.സി.വൈ.എം. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമലോത്‌ഭവമാതാ കത്തീഡ്രൽ  ദേവാലയത്തിൽ  നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര റീജിയൻ കോ-ഓഡിനേറ്റർ മോൺസിഞ്ഞോർ.വി.പി. ജോസ്‌ ഉദ്‌ഘാടനം ചെയ്യ്‌തു. കെസിവൈഎം രൂപതാ ഡയറക്‌ടര്‍ ഫാ. ബിനു, രൂപതാ പ്രൊക്കുറേറ്റർ ഫാ. റോബിന്‍ സി. പീറ്റർ  തുടങ്ങിയവർ നേതൃത്വം നൽകി.

പോലീസ്‌ അതിക്രമം കാട്ടാക്കടയിലും പ്രതിഷേധം
കാട്ടാക്കട: വനം മന്ത്രി കെ. രാജുവിന്റെ വസതിയിലേക്ക്‌ ലാറ്റിൻ  കാത്തലിക്‌ വിമണ്‍ അസോസിയേഷൻ  നടത്തിയ മാർച്ചിനിടെ കന്യാസ്‌ത്രികൾക്കും സ്‌ത്രീകൾക്കും നേരെയുണ്ടായ പോലീസ്‌ അതിക്രമത്തിൽ  നെയ്യാറ്റിൻകര രൂപതയിലെ കാട്ടാക്കട, കട്ടയ്‌ക്കോട്‌ ഫൊറോനകൾ പ്രതിഷേധിച്ചു. വിസിറ്റേഷൻ സന്യാസ സഭയിലെ കന്യാസ്‌ത്രീയുടെ ശിരോ വസ്‌ത്രം പോലീസ്‌ വലിച്ചെറിഞ്ഞത്‌ വിശ്വാസത്തിനേറ്റ മുറിവാണെന്ന്‌ പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത രൂപതാ കോർപ്പറേറ്റ്‌ മാനേജർ  ഫാ. ജോസഫ്‌ അനിൽ പറഞ്ഞു. ഫാ. രാജേഷ്‌ കുറിച്ചിയിൽ, ഫാ. അലോഷ്യസ്‌ സത്യനേശൻ, ഫാ. അജി അലോഷ്യസ്‌, ഷിബു തോമസ്‌, പ്രിൻസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

നെടുമങ്ങാട്ടിൽ പ്രതിഷേധം ഇരമ്പി
നെടുമങ്ങാട്‌: കുരിശ്‌ സത്യാഗ്രഹത്തിൽ പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ച്‌ നെടുമങ്ങാട്ടിൽ പ്രതിഷേധം നടന്നു. പ്രതിഷേധ മാർച്ചിൽ കുരിശുമല സംരക്ഷണ സമിതി നെടുമങ്ങാട്‌ മേഖലാ കൺവീനർ ബിജു. ജി, ദേവദാസ്‌, മോഹനന്‍, ശോഭന്‍, ഏലിയാപുരം സത്യൻ  തുടങ്ങിയവർ പ്രസംഗിച്ചു

പാറശാല 

വിതുര

കളളിക്കാട്‌

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago