
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത, വേളി യൂത്ത് ഹോസ്റ്റലിൽ എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന “ലാംപ് കോഴ്‌സ്”ൽ എഫ്.എം. ലാസർ സെമിനാറിന് നേതൃത്വം കൊടുത്തു. ‘യുവാവായ ക്രിസ്തു ലോക
നിർമ്മിതിക്ക് ശ്രമിച്ചതുപോലെ
യുവാക്കൾ രാഷ്ട്രനിർമ്മാണത്തിനായി രംഗത്തിറങ്ങണം’ എന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. “വ്യക്തിജീവിതം സമൂഹത്തിൽ” എന്ന ആനുകാലിക പ്രസക്തമായ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതവും പ്രവർത്തനങ്ങളും പ്രതിസന്ധികളും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഫ്.എം. ലാസർ സെമിനാർ നയിച്ചത്.
യുവത്വം കർമ്മനിരതമാണ്. ക്രിയാത്മകവും അതിനൂതനവുമായ ശേഷികളുടെ പ്രകടനം യുവത്വത്തിന്റെ സവിശേഷതകളാണ്. ക്രിസ്തു ചിന്തകളിലൂന്നിയ യുവതയുടെ പ്രയാണം സമൂഹത്തെയും രാജ്യത്തെയും നേർദിശയിൽ പടുത്തുയർത്താൻ ഉപകരിക്കും. രാഷ്ട്രപിതാവ് ഗാന്ധിജി അത് ഭംഗിയായി നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മാർഗങ്ങളിൽ ക്രൈസ്തവ മൂല്യങ്ങൾ എന്നും അദ്ദേഹത്തിനു വഴിവിളക്കുകൾ ആയിരുന്നു. എന്നീ ചിന്തകൾ അദ്ദേഹം യുവജനങ്ങളുമായി പങ്കുവെച്ചു.
ഇൻഡാക്ടെന്റ് ദേശീയ പ്രസിഡന്റും, ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനും, അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രവർത്തകനും, പ്രശസ്ത മാനേജ്‌മെന്റ് കൺസൽട്ടൻറും, എച്ച്.ആർ.എം. ട്രെയ്നറുമാണ് എഫ്എം.ലാസർ.
തിരുവനന്തപുരം ലത്തീൻ അതിരൂപത എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു കോഴ്സാണ് “ലാംപ് കോഴ്‌സ്”.
അതിരൂപത പ്രസിഡന്റ് ജോണി. എം.എ. ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷിജു റോബിൻ, വൈസ് പ്രസിഡന്റുമാരായ രേവതി, ബെൻസൻ, ആനിമേറ്റർ സിസ്റ്റർ ലിൻസ എന്നിവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.