അനില്‍ ജോസഫ്
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തോട് സർക്കാർ കാട്ടുന്ന അവഗണന മാറണമെന്ന് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ. സമുദായത്തിന്റെ കൂട്ടായ്‌മ ശക്‌തിപ്പെടുത്താൻ ലാറ്റിൻ കാത്തലിക് അസോസിയേഷന് കഴിയണം. സമുദായത്തിനോട് സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന നീതി രഹിതമായ പ്രവർത്തനങ്ങൾ മുഖ്യധാരയിൽ എത്തിക്കാൻ സമുദായ സംഘടനക്ക് സാധിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്ന ബിഷപ്. സമുദായം ഒരേമനസോടെ പ്രവർത്തിക്കുമ്പോഴാണ് ശക്‌തി പ്രാപിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്‌ഗഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ കൊളീജിയം നിര്‍ദേശിച്ചിട്ടും സുപ്രീം കേടതി ജഡ്‌ജിയായി പരിഗണിക്കാത്തത്
ന്യൂനപക്ഷങ്ങളോടുന്ന കേന്ദ്ര സർക്കാരിന്റെ അവഗണനയാണെന്നും കഠ്‌വ സംഭവം അപലപനീയമാണെന്നും കാണിച്ച് 2 പ്രമേയങ്ങൾ ജനറൽ കൗൺസിൽ പാസാക്കി.
രൂപതാ പ്രസിഡന്റ് ഡി. രാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, രൂപതാ അൽമായ ശുശ്രൂഷ ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ, കെ.എൽ.സി.എ. സംസ്‌ഥാന പ്രസിഡന്റ് ആന്റണി നെറോണ, ആദ്ധ്യാത്‌മിക ഉപദേഷ്‌ടാവ് ഫാ. ഡെന്നിസ് കുമാർ, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആന്റിൽസ്, കെ.എൽ.സി.എ. രൂപതാ ജനറൽ സെക്രട്ടറി റ്റി. സദാനന്ദൻ, വൈസ് പ്രസിഡന്റ് ഉഷാകുമാരി, സി.ടി. അനിത, ട്രഷറർ റ്റി. വിജയകുമാർ, സെക്രട്ടറി ജോൺ സുന്ദർ രാജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എൽ.സി.എ. യുടെ 3 വർഷത്തെ പദ്ധതി രേഖ രൂപതാ ബിഷപ് പ്രകാശനം ചെയ്‌തു. രൂപതയിൽ നിന്ന് പഠനം പൂർത്തിയാക്കിയ എം.ബി.ബി.സ്. വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.