അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ലത്തീന്‍ സമുദായത്തിന് അര്‍ഹമായ സമുദായ സര്‍ട്ടിഫിക്കറ്റിന്റെ വിതരണം സുതാര്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ട്ടിക്കറ്റുകളുടെ വിതരണത്തില്‍ അലംഭാവം കാണിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന് 22-Ɔο ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ സര്‍ട്ടിഫിക്കറ്റിന്റെ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര രൂപത അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. എസ്.എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്ലാല്‍, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം എസ്.ഉഷാകുമാരി, ഫാ.ഡെന്നിസ് കുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, സെക്രട്ടറി ടി.സദാനന്ദന്,വിജയകുമാര്‍, എംഎം അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം, പൗരത്വ നിയമബില്‍ റദ്ദാക്കണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു. ‘പൗരത്വ നിയമവും സെന്‍സസും’ എന്ന വിഷയത്തില്‍ പി.എസ്.സി മുന്‍ സെക്രട്ടറി എ.കെ.സാദിക് ക്ലാസെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.