
അഡ്വ.ഷെറി ജെ.തോമസ്
ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കുമ്പോൾ ഇപ്പോൾ തെറ്റായി ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ പട്ടികയിൽനിന്ന് മാറ്റണമെന്ന് കെ.എൽ.സി.എ. മുൻകൈയെടുത്ത് ആലപ്പുഴയിൽ ചേർന്ന സംസ്ഥാനതല യോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും, തദ്ദേശവാസികളുടെ ഭവനങ്ങൾ സംരക്ഷിക്കാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഭവന സംരക്ഷണ സമിതികൾ എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തി രൂപീകരിക്കും.
കായൽ ദ്വീപുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, 100 സ്ക്വയർ മീറ്റർ വീടുകളുടെ നിർമാണത്തിന് തീരമേഖല പരിപാലന അതോറിറ്റി പുറത്തിറക്കിയ ഉത്തരവ്, 2019 വിജ്ഞാപനത്തിൽ കുറവ് വരുത്തിയിരിക്കുന്ന നിരോധിത മേഖല എന്നിവ കണക്കിലെടുത്തുവേണം പട്ടിക തയാറാക്കാനെന്നും ആവശ്യപ്പെട്ടു. പട്ടിക സമർപ്പിക്കുന്ന സമയത്ത് സർക്കാർ ഉചിതമായ ഇടപെടലുകൾ നടത്തണമെന്നും, മൗനം അവലംബിച്ച് പിന്നീട് കോടതി ഉത്തരവുകൾ വന്നതിനുശേഷം സംരക്ഷകരായി വരുന്നതിൽ കാര്യമില്ലെന്നും യോഗം വിലയിരുത്തി.
ആലപ്പുഴയിൽ നടന്ന യോഗം വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, പി.ആർ. കുഞ്ഞച്ചൻ എന്നിവർ വിഷയം അവതരിപ്പിച്ചു.
ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. ഫാ.ജോൺസൺ, ബിജു ജോസി, ഫാ.ആന്റെണി കുഴിവേലി, കെ.എൽ.സി.ഡബ്ലിയു.എ. പ്രസിഡൻറ് ജെയിൻ ആൻസിൽ, കെ.സി.വൈ.എം. സംസ്ഥാന ജന.സെക്രട്ടറി ആൻസിൽ ആന്റണി, എം.സി.ലോറൻസ്, ജോൺ ബ്രിട്ടോ, രാജു ഈരശ്ശേരി, ജസ്റ്റീന ഇമ്മാനുവൽ, ജോർജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, പാട്റിക്ക് മൈക്കിൾ, ലെക്റ്റർ കാർലോസ്, അലക്സ് താളുപ്പാടത്ത്, പൈലി ആലുങ്കൽ, അനീഷ് ആറാട്ടുകുളം, തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
This website uses cookies.