സ്വന്തം ലേഖകൻ
നെടുമങ്ങാട്: ഡീക്കൻ റോഷൻ ആന്റണി പൗരോഹിത്യം സ്വീകരിച്ചപ്പോൾ ‘തങ്ങളുടെ ഒരു മകൻ’ വൈദീകനായി അഭിക്ഷിത്തനായതിന്റെ സന്തോഷത്തിലായിരുന്നു തേവൻപാറ ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ സന്യാസിനികൾ. ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ സന്യാസിനികൾ നടത്തുന്ന ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു ഫാ.റോഷൻ ആന്റണി.
ശനിയാഴ്ച വൈകുന്നേരം 3-മണിക്ക് വലിയതുറ സെന്റ് അന്റണീസ് ഫെറോന ദേവാലയത്തില്‍ വച്ച്
ഭോപ്പാൽ ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ലിയോ കോർണെല്ലോ SVD യിൽ നിന്ന് കൈവെപ്പു ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.ക്രിസ്തുദാസ് രാജപ്പനും സന്നിഹിതനായിരുന്നു.
റോഷൻ ആന്റണി ക്രിസ്തുകിരൺ ബോയ്സ് ഹോമിൽ അംഗമായത് 2001-ലായിരുന്നു, അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ. തുടർന്ന് 2004-ൽ എട്ടാം ക്ലാസ്സിൽ പ്രവേശിച്ചപ്പോൾ മുതിർന്ന കുട്ടികൾക്കുവേണ്ടിയുള്ള ആര്യനാട് ആശാനികേതനിലേയ്ക്ക് പോയി. 2007-ൽ SSLC പഠനം പൂർത്തിയാക്കിയ റോഷൻ ഭോപാൽ രൂപതയ്ക്കുവേണ്ടി സെമിനാരി പഠനങ്ങൾ ആരംഭിച്ചു. ഫിലോസഫി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ ഫിലോസഫേറ്റ് ഭോപ്പാലിലും, തീയോളജി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ തിയോളഗേറ്റ് ആഷ്ടയിലും പൂർത്തിയാക്കി.
തന്റെ വൈദീക പട്ടസ്വീകരണത്തിനു ശേഷം നന്ദി പ്രകടനം നടത്തിയപ്പോൾ ഒബ്‌ലൈറ്റ് സിസ്റ്റേഴ്‌സിനെ പ്രത്യേകിച്ച് സിസ്റ്റർ ബിനുവിനെ ‘തന്റെ രണ്ടാം അമ്മ’ എന്നാണ് സംബോധന ചെയ്തത്. ഇനിയും കൂടുതൽ പേർ വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതും കാത്തിരിക്കുകയാണ് ഈ ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അമ്മമാർ.
വലിയതുറയിൽ ആന്റണി ഡിസിൽവ-മെറ്റിൽഡ ആന്റണി ദമ്പതികളാണ് മാതാപിതാക്കൾ, റോബിൻ ആന്റണി സഹോദരനാണ്.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.