അനീഷ് ആറാട്ടുകുളം
ആലപ്പുഴ/തുറവൂർ: തുറവൂർ എൻ.സി.സി.റോഡ് ഉടൻ പുനർ നിർമ്മിക്കണം എന്ന് ആവശ്യവുമായി മരിയപുരം ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ (സി.എസ്.എസ്.) നേതൃത്വത്തിൽ റോഡിൽ കിടപ്പ് സമരം നടത്തി. വിവരാവകാശ സംഘടന ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ.റെജിമോൻ ചക്കാലത്തറ സമരം ഉദ്ഘാടനം ചെയ്തു.
തുറവൂർ റെയിൽവേ സ്റ്റേഷൻ, മോനിക്കാ ദേവാലയം, മത്സ്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്താത്ത അവസ്ഥയിലാണ്. ഈ റോഡിലുടെ നൂറു കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നു പോകുന്നുണ്ട്.
സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുകൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സ്വീകരിക്കുമെന്ന് സി.എസ്.എസ്. മരിയപുരം യൂണിറ്റ് പ്രസിഡന്റ് പീറ്റർ കൊടിപറമ്പിൽ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഷാജി കടേപ്പറമ്പിൽ, സന്തോഷ് കെ. എ, സാബു സി.പി., ജോയ് ഇ.പി., ജോൺ ഏണസ്റ്റ്, ബോബൻ പാപ്പൻ, ജെയിംസ്, തമ്പി തുടങ്ങിയവർ സംസാരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.