ജോസ് മാര്‍ട്ടിന്‍
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറലായി റവ.ഡോ.ജോയി പുത്തന്‍വീട്ടിലിനെ ആലപ്പുഴ രൂപതാ അധ്യക്ഷന്‍ ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നിയമിച്ചു. 2021 മെയ് 1 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുക. ആലപ്പുഴ രൂപതയിലെ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവകാംഗമാണ്.
മംഗലാപുരം ഇന്റെര്‍ ഡയോസിഷന്‍ സെമിനാരിയില്‍ ഫിലോസഫിയും ദൈവശാസ്ത്ര പഠനവും, മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ.സോഷ്യയോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്. 1992 ഏപ്രിൽ 22-ന് വൈദീകപട്ടം സ്വീകരിച്ചു.
പിന്നീട്, 2004-ൽ റോമിലെ ഉർബാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും “A study as pastore Dabo Vobis (no. 21-23): Post- Synodal Apostolic Exhortation of St. John Paul II towards a Pastoral Promotion of Human Dignity and Human Rights”-ൽ ലൈസൻഷിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.
മതബോധന പഠന സഹായിയായ ബുക്കുകളും, വിശ്വാസ പരിശീലന ബുക്കുകളും രചിച്ചിട്ടുള്ള അച്ചൻ, 350 പരം ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിക്കുകയും, 11 വീഡിയോ സി.ഡി.കളും (ആക്ഷന്‍ സോങ്ങ്), വിശ്വാസ പരിശീലനസംബന്ധമായ 6 ഷോട്ട് ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്.
നിലവില്‍, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയായി ആലുവ കാര്‍മല്‍ഗിരി സെമിനാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. മാതാപിതാക്കള്‍ പേത്രു, ഇസ്മരിയ.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.