
ചെങ്ങന്നൂർ: യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണമെന്ന് കെ.ആർ.എൽ.സി.സി. യൂത്ത് കമ്മിഷൻ ചെയർമാൻ ഡോ.വിൻസെന്റ് സാമുവൽ.
ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എൽ.സി.വൈ.എം.) നാലാമത് വാർഷിക സെനറ്റ് യോഗം ചെങ്ങന്നൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. അലസതയിലും ആർഭാടത്തിലും മതിമറന്ന് പോകാതെ യുവാക്കൾ വിശ്വാസ തീഷ്‌ണതയിൽ വളരണം, സഭയുടെ അടിത്തറയായി മാറേണ്ട യുവാക്കൾക്ക് എൽ.സി.വൈ.എം. എന്നും മാതൃകയായിരിക്കണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
പുനലൂർ രൂപതയുടെ ആഥിതേയത്തിൽ കൂടിയ സെനറ്റ് യോഗത്തിൽ എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി. യൂത്ത് കമ്മിഷ സെക്രട്ടറി ഫാ. പോൾ സണ്ണി മുഖ്യ സന്ദേശം നൽകി. കെ.ആർ.എൽ.സി.സി. സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, എൽ.സി.വൈ.എം. സെക്രട്ടറി ഡീനാ പീറ്റർ, എൽ.സി.വൈ.എം. പുനലൂർ രൂപതാ ഡയറക്‌ടർ ജോസ് ഫിഫിൻ, എൽ.സി.വൈ.എം. സംസ്‌ഥാന ജനറൽ സെക്രട്ടറി ജിബിൻ ഗബ്രിയേൽ തുടങ്ങിയവർ പ്രസംഗിച്ചു. ഓഖി അനുസ്‌മരണത്തോടു കൂടിയാണ് നാലാമത് വാർഷിക സെനറ്റിന് തുടക്കം കുറിച്ചത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.