സ്വന്തം ലേഖകൻ
കൊച്ചി: മലയാള പത്ര പ്രവർത്തന മേഖലയെ ആധുനിക വൽക്കരിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച മോൺ. ജോർജ് വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന് എറണാകുളം ആശീർഭവനിൽ നടക്കും.
മൂന്ന് പതിറ്റാണ്ട് കാലം ടൈംസ് ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്ററായി
സേവനമനുഷ്‌ടിച്ച മോൺസിഞ്ഞോർ തീരദേശത്തുളളവരുടെ നീതിക്ക് വേണ്ടി നിരന്തരം പ്രയത്‌നിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് മുഖപ്രസംഗ കോളം ശൂന്യമാക്കി ഇട്ട് കൊണ്ട് പ്രതികരിച്ച നീതിബോധമുളള പത്രാധിപരും സാമൂഹ്യ വിമർശകനുമായിരുന്നു അദേഹം.
ആത്‌മയാനം എന്ന ശീർഷകത്തിലൂളള അദേഹത്തിന്റെ ആത്‌മകഥയുടെ പ്രകാശനവും അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും മുൻ കേന്ദ്ര പ്രതിരേധ മന്ത്രി എ. കെ. ആന്റണി നിർവഹിക്കുമെന്ന് പരിപാടിയുടെ കൺവീനർ ഷാജി ജോർജ് അറിയിച്ചു.
കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഷെവലിയാർ പ്രൊഫ. എബ്രഹാം അറക്കൽ പുസ്‌തകം സ്വീകരിക്കും.
കെ.വി. തോമസ് എം പി, ഹൈബി ഈഡൻ എം.എൽ.എ., ജോൺ ഫെർണാണ്ടസ് എം.എൽ.എ., മുതിർന്ന പത്ര പ്രവർത്തകൻ പി. രാജൻ, മുൻ എം.പി. ചാൾസ്‌ഡയസ്, മോൺ. ജോസ് പടിയാരംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.