
അനിൽ ജോസഫ്
കട്ടയ്ക്കോട്: മോൺസിഞ്ഞോർ മാനുവൽ അൻപുടയാനാച്ചന്റെ 28 -മത് ചരമവാർഷിക അനുസ്മരണം കട്ടയ്ക്കോട് സെന്റ് ആന്റണിസ് ഫെറോന ദേവാലയത്തിൽ ഇന്നലെ (13/10/2018) അഭിവന്ദ്യ നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ, അഭിവന്ദ്യ പുനലൂർ രൂപത മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
കർത്താവിന്റെ വചനം ഉൾക്കൊണ്ട് വിശ്വാത്തിൽ ആഴപ്പെട്ട് വിശുദ്ധിയിൽ ജീവിച്ച് ഒരു പുണ്യ വൈദീകനായിരുന്നു മോൺസിഞ്ഞോർ മാനുവൽ അൻപുടയാനെന്നും, ഇന്ന് നമ്മൾ അദ്ദേഹത്തിന്റെ ഓർമ്മ ആചരിക്കുമ്പോൾ നമുക്കും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ട് സാക്ഷ്യം നൽകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും ദിവ്യബലിയിൽ പങ്കെടുത്തവരോട് ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ ആഹ്വാനം ചെയ്തു.
വിശ്വാസത്തിൽ വളരാൻ വലിയ പുതുമുട്ടുണ്ടാവുകയില്ലയെന്നും, എന്നാൽ വിശ്വാസാധിഷ്‌ഠിതമായി വിശുദ്ധിയിൽ ജീവിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും, ബൗദ്ധികമായ അറിവും ബൗദ്ധികമായ കാഴ്ചപ്പാടുകൾക്കും അപ്പുറമായിട്ട് കർത്താവിന്റെ വചനം ഉൾക്കൊണ്ടുകൊണ്ട്, ആ വചനം ധ്യാനിച്ചുകൊണ്ട് ജീവിക്കുമ്പോൾ മാത്രം സാധിക്കുന്നതാണ് വിശുദ്ധമായ ജീവിതമെന്നും പിതാവ് കൂട്ടിച്ചേർത്തു.
മോൺ.അൻപുടയാന് കാഴ്ച നഷ്‌ടപ്പെട്ട് കിടക്കുന്ന സമയത്തും സഭയോടും വൈദീക ജീവിതത്തോടും അജപാലന ശുശ്രുഷയോടും ഉണ്ടായിരുന്ന തീക്ഷ്ണത വളരെ വലുതായിരുന്നുവെന്നും സഭയോടും, വൈദീകരോടും, വ്യക്തികളോടും വലിയ കരുതൽ അച്ചന് ഉണ്ടായിരുന്നുവെന്നും ബിഷപ്പ് സ്മരിച്ചു. അടുത്ത സമയത്ത് തന്നെ മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെ തിരുസഭ ദൈവദാസനായി ഉയർത്തും എന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും ബിഷപ്പ് പൊന്നുമുത്തൻ പ്രത്യാശ പ്രകടിപ്പിച്ചു.
അഭിവന്ദ്യ വിൻസെന്റ് സാമുവൽ മെത്രാൻ, മോൺ. അൻപുടയാന്റെ ശവകുടീരത്തിങ്കലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മോൺ. അൻപുടയാൻ അക്കാലത്തെ വൈദികർക് അഭിമാനവും ആവേശവും ആയിരുന്നുവെന്ന്, അദ്ദേഹത്തിന്റെ കർമ്മരംഗങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് മോൺ. ജി.ക്രിസ്തുദാസ് ദിവ്യബലിക്ക് ആമുഖ സന്ദേശം നൽകി.
മോൺ.അൻപുടയാന്റെ അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ, വ്ലാത്തങ്കര ഫെറോനാ വികാരി വെരി.റവ.ഫാ.അനിൽകുമാർ, പാറശാല ഫെറോനാ വികാരി വെരി.റവ.ഫാ. ജോസഫ് അനിൽ, കട്ടയ്ക്കോട് ഫെറോന വികാരി വെരി.റവ.ഫാ. റോബർട്ട് വിൻസെന്റ്, റവ.ഡോ.ഗ്രിഗറി ആർബി, റവ.ഫാ.സൈമൺ പീറ്റർ, റവ.ഫാ.ജോൺ ബോസ്‌കോ, റവ.ഫാ.അനീഷ്, റവ. ഫാ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അനുസ്മരണ ദിവ്യബലിക്ക് ശേഷം, മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ സ്മരണാർത്ഥം നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അഭിനന്ദിച്ചു. തുടർന്ന്, അനുഭവ സാക്ഷ്യം പങ്കുവയ്ക്കലും, മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരുന്നു.
തുടർന്ന്, സ്നേഹവിരുന്നോടു കൂടിയാണ് മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 -ആം ചരമ വാർഷിക അനുസ്മരണദിനം അവസാനിച്ചത്. വ്ലാത്തങ്കര, കട്ടയ്ക്കോട് തുടങ്ങി നെയ്യാറ്റിൻകര രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികൾ അനുസ്മരണ ദിവ്യബലിയിലും മറ്റു ചടങ്ങുകളിലുമായി പങ്കെടുത്തു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.