അനില്‍ ജോസഫ്
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്ത
ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നാളെ തിരുവനന്തപുരം രൂപതയുടെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാവും. മെത്രാഭിഷേക തിരുകര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് അറിയിച്ചു.
വെട്ടുകാട് പള്ളിക്ക് സമീപമുള്ള ചെറു വെട്ടുകാട് സെന്‍റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4.45 അള്‍ത്താരയിലേക്കുളള പ്രദക്ഷിണം ആരംഭിക്കും. കൃത്യം അഞ്ചിന് മെത്രാഭിഷേക കര്‍മ്മങ്ങളക്ക് തുടക്കമാകും ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും
മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സുവിശേഷപ്രഘോഷണം നടത്തും ചങ്ങനാശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍ ആലപ്പുഴ ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ കൊല്ലം ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശേരി കോട്ടാര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.നസ്സ്രായന്‍ സൂസൈ തുടങ്ങി ഇരുപതിലധികം ബിഷപ്പുമാര്‍ സഹകാര്‍മ്മികരാവും .
ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി വിശിഷ്ടാഥിതിയായി മെത്രാഭിഷേക കര്‍മ്മത്തില്‍ പങ്കെടുക്കും.
മെത്രാഭിഷേകത്തിനായി 120 അടി വലുപ്പമുള്ള മുഖ്യവേദിയിലും 150 ഗായകര്‍ അടങ്ങുന്ന ഗായകസംഘത്തിനുന് മറ്റൊരു പ്രത്യേക വേദിയുമാണ് ഒരുക്കിയിരിക്കുന്നത്.
150 ഗായകര്‍ അണിനിരക്കുന്ന ഗായകരുടെ കൂട്ടായ്മ തിരുകര്‍മ്മളില്‍ ഗാനങ്ങള്‍ ആലപിക്കും
അതിരൂപതയിലെ പ്രശസ്തരായ സംഗീത സംവിധായകരും, രചയിതാക്കളും ചേര്‍ന്നോരുക്കുന്ന ഏഴ് പുതിയ പാട്ടുകളള്‍ മെത്രാഭിഷേക ചടങ്ങകളെ വ്യത്യസ്തമാക്കും. തീം സോങ്ങും, കാഴ്ച്ചവയ്പ് ഗാനവും, സമാപന ഗാനവും, രണ്ടുവീതം പ്രവേശന ഗാനങ്ങളും, ദിവ്യഭോജന ഗാനങ്ങളുമാണ് മെത്രാഭിഷേക കര്‍മ്മങ്ങളെ ഭക്തി സാന്ദ്രമാക്കും. സിനിമാ സംഗീത സംവിധായകരുള്‍പ്പെടെ അതിരൂപതയിലെതന്നെ പ്രമുഖ സംഗീത സംവിധായകരും ഗാനരചയിതാക്കളുമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
ലോറന്‍സ് ഫെര്‍ണാണ്ടസിന്‍റെ തൂലികയില്‍ ജനിച്ച “അജഗണ പാലക ഗുരുവരരെ വരുവിന്‍ ……. “എന്ന തീം സോങ്ങിന് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത് പ്രശസ്ത ദേവാലയ സംഗീതജ്ഞന്‍ ഓ.വി.ആര്‍ (ഓവി റാഫേല്‍) ആണ്. തിരുകര്‍മ്മങ്ങളുടെ ആരംഭത്തില്‍ നിയുക്ത മെത്രാപ്പോലീത്ത വേദിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആലപിക്കാന്‍ രണ്ടു പ്രവേശന ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഫാ. വിക്ടര്‍ എവേരിസ്റ്റസ് എഴുതിയ “കാല്‍വരി കാരുണ്യം കവിഞ്ഞൊഴുകും ‘ എന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ റോണി റാഫേലാണ്.
റെയ്നോള്‍ഡിന്‍റെ രചനയില്‍ പിറന്ന “വിണ്ണിന്‍ കവാടം തുറന്നു ….” എന്ന ഗാനത്തിന്‍റെ സംഗീതസംവിധായകന്‍ റാണയാണ്. ദിവ്യഭോജന ഗാനമായി “സ്നേഹാര്‍ദ്രനേ, ദിവ്യകാരുണ്യമേ ..” എന്നുതുടങ്ങുന്ന ഗാനം എഴുതി ചിട്ടപ്പെടുത്തി സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഫാ.ആന്‍റോ ഡിക്സനാണ്. മറ്റൊരു ദിവ്യഭോജന ഗാനമായ “ജീവന്‍റെ ഉറവയേ, കരുണാ പ്രവാഹമേ ‘ എന്ന ഫൗസ്റ്റിന്‍റെ വരികള്‍ ഈ ഗാനത്തിന് അലക്സ് ആന്‍റണിയാണ് ഈണം നല്‍കിയിരിക്കുന്നത്. ബിനോജ് മാണിയുടെ രചനയില്‍ ബെന്‍ മോഹന്‍ സംഗീതം നല്‍കിയ ‘ ദൈവജനമേ പ്രേഷിതരാകാം” എന്ന ഗാനമാണ് സമാപന ഗാനമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ജോണി സി. ബാലരാമപുരം ചിട്ടപ്പെടുത്തിയ കാഴ്ചവെപ്പ് ഗാനത്തിന്‍റെ വരികള്‍ ലോറന്‍സ് ഫെര്‍ണാണ്ടസിന്‍റെതാണ്.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഒന്‍പത് ഫെറോനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം ഗായകര്‍ അടങ്ങുന്ന വിപുലമായ ഗായകസംഘമായിരിക്കും ഗാനങ്ങള്‍ ആലപിക്കുക.
മെത്രാഭിഷേക ചടങ്ങുകളുടെ വാഹന ക്രമീകരണം
മെത്രാഭിഷേക ദിനമായ നാളെ വെട്ടുകാടേക്കെത്തുന്ന വാഹനങ്ങളുടെ ക്രമീകരണം ഇങ്ങനെയായിരിക്കും.
തൂത്തൂര്‍, പുല്ലുവിള , പാളയം , കോവളം എന്നീ ഫെറോനകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് ഓള്‍ സൈന്‍റ്സ് വഴി എയര്‍പോര്‍ട്ട് റോഡില്‍ ഗ്രൗണ്ടിന് പുറകുവശം ആളുകളെ ഇറക്കി ശംഖുമുഖം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, കഴക്കൂട്ടം എന്നീ ഫെറോനകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വേളി ബോട്ട് ക്ലബ് വഴി വെട്ടുകാട് സ്കൂള്‍ റോഡില്‍ ആളുകളെ ഇറക്കി സ്കൂള്‍ ഗ്രൗണ്ടിലും വലിയതുറ ഫെറോനയിലെ ചെറിയതുറ മുതല്‍ തോപ്പ് വരെയുള്ള ഇടവകകളില്‍ നിന്നുള്ള വാഹനങ്ങള്‍ ശംഖുമുഖം ബീച്ച് റോഡ് വഴി എയര്‍പോര്‍ട്ട് റോഡില്‍ ഗ്രൗണ്ടിന് പുറകുവശം ആളുകളെ ഇറക്കി വെട്ടുകാട് ഇടറോട് വഴി വെട്ടുകാട് മാര്‍ക്കറ്റില്‍ എത്തിയും പാര്‍ക്ക് ചെയ്യേണ്ടതാണ്.
വേളി ഇടവക വാഹനങ്ങളും അവിടെത്തെന്നെയാണ് പാര്‍ക്ക് ചെയ്യേണ്ടത്. കണ്ണാന്തുറ പാരിഷ് ഹാളിലാണ് സെമിനാരി വിദ്യാര്‍ത്ഥികളുടെയും സന്യാസിസമൂഹങ്ങളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. വെട്ടുകാട് ദൈവാലയത്തിന് പടിഞ്ഞാറു കടപ്പുറം ഭാഗത്തുള്ള റോഡിലും, വെട്ടുകാട് സ്കൂളിന് എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തുമാണ് വൈദീകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.
മെത്രാന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും വാഹനങ്ങള്‍ക്ക് വെട്ടുകാട് പള്ളിമേട പരിസരത്തു പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിക്കയിട്ടുണ്ട്.
നാളെ 3 മണി മുതല്‍ ശംഖുമുഖം മുതല്‍ വെട്ടുകാട് വരെയുള്ള റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകുന്നതല്ല .
അനുമോദന ചടങ്ങുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
മെത്രാഭിഷേക അനുമോദന ചടങ്ങുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും .മെത്രാഭിഷേക ചടങ്ങുകളക്ക് ശേഷം തിരുവനന്തപുരം സെന്‍റ്.ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച നടക്കുന്ന അനുമോദന ചടങ്ങില്‍ മുന്‍ രൂപത അദ്ധ്യക്ഷന്‍ ആര്‍ച് ബിഷപ്പ് ഡോ.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ക്രിസ്തുദാസ്. ആര്‍. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി , മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കത്തോലിക്ക ബാവ, കൊല്ലം രൂപത മെത്രാന്‍ പോള്‍ മുല്ലശ്ശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഡോ.ശശി തരൂര്‍ എം.പി. , വിന്‍സെന്‍റ് എം.എല്‍.എ ., തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വര്‍ക്കല ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍, പാളയം ഇമാം സുഹൈബ് മൗലവി, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം ഓത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിരണം യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കുറിലോസ്, തിരുവനന്തപുരം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, ജോര്‍ജ്ജ് ഓണക്കൂര്‍, കെ.ആര്‍.എല്‍.സി.സി. സംസ്ഥാന സമിതി അംഗം ആന്‍റണി ആല്‍ബര്‍ട്ട് എന്നിവര്‍ നിയുകത ആശംസകള്‍ അറിയിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ.നെറ്റോ മറുപടി പ്രസംഗം നടത്തും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.