Categories: Vatican

സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ല : ഫ്രാന്‍സിസ് പാപ്പ

സമാധാനത്തിന്‍റെ പാതയിലൂടെ വെടിനിറുത്തല്‍ ഉള്‍പ്പെടെയുളളവ ഉണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്ന് യോഗത്തില്‍ പാപ്പ പറഞ്ഞു.

അനില്‍  ജോസഫ്

വത്തിക്കാന്‍ സിറ്റി: സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ലന്ന് ഫ്രാന്‍സിസ് പാപ്പ. റഷ്യന്‍ പാത്രിയാര്‍ക്കീസുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സിസ് പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലുമായി നടത്തിയ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ഇന്നലെ ഉച്ചക്ക് ശേഷമാണ് നടന്നത്.

ക്രിസ്ത്യന്‍ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, മോസ്കോ പാത്രിയാര്‍ക്കേറ്റിന്‍റെ വിദേശകാര്യ വിഭാഗം മേധാവി മെട്രോപൊളിറ്റന്‍ ഹിലേറിയന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി വത്തിക്കന്‍ വാര്‍ത്താ വിഭാഗം അറിയിച്ചു.

സമാധാനത്തിന്‍റെ പാതയിലൂടെ വെടിനിറുത്തല്‍ ഉള്‍പ്പെടെയുളളവ ഉണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്ന് യോഗത്തില്‍ പാപ്പ പറഞ്ഞു.

റഷ്യ യുദ്ധത്തിന് പ്രധാന്യം കൊടുക്കുമ്പോള്‍ ഇരകളാകുന്നത് റഷ്യന്‍ സൈനികരും സാധാരണകാകരായ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബോംബാക്രമണത്തില്‍ നിരവധി സൈനീകരും ജനങ്ങളും മരിച്ച് വീഴുകയാണെന്നും പാപ്പ പറഞ്ഞു.

 

 

 

 

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago