
അനിൽ ജോസഫ്
മാറനല്ലൂര്: മേലാരിയോട് വിശുദ്ധ മദര് തെരേസാ തീര്ത്ഥാടന തിരുനാളിന് ഭക്തി നിര്ഭരമായ തുടക്കം. ഇടവക വികാരി ഫാ.ജോണി കെ. ലോറന്സ് കൊടിയേറ്റി തീര്ത്ഥാടനത്തിന് തുടക്കം കുറിച്ചു. തീര്ത്ഥാടന തിരുനാളിന്റെ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്കര റീജിയണല് കോ ഓഡിനേറ്റര് മോണ്. ഡി. സെല്വരാജന് നേതൃത്വം നല്കി.
സെപ്റ്റംബര് 7 വരെ ഫാ.ജോര്ജ്ജ്കുട്ടി ശാശ്ശേരിയും സംഘവും നേതൃത്വം നല്കുന്ന ജീവിത നവീകരണ ധ്യാനം നടക്കും. സെപ്റ്റംബര് 8, 9 തിയതികളില് രാവിലെ 8 മണിമുതല് ലത്തീന്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ക്രമങ്ങളില് ദിവ്യബലികള് ഉണ്ടാവും.
സെപ്റ്റംബര് 8 ശനിയാഴ്ച ദിവ്യബലിക്ക് ശേഷം ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടര്ന്ന് തിരുനാള് സന്ധ്യയും.
സമാപന ദിവസമായ 9-ന് വൈകിട്ട് 5.30-ന് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര് മോണ്.റൂഫസ് പയസ് ലീന്റെ മുഖ്യ കാര്മ്മികത്വത്തില് ആഘോഷമായ ദിവ്യബലി തുടര്ന്ന് സ്നേഹവിരുന്ന്.
തീര്ത്ഥാടന ദിനങ്ങളില് ‘മദര് തെരേസയുടെ ജീവതത്തെ ആസ്പദമാക്കിയുളള എക്സിബിഷന്’ മദര് തെരേസാ ദേവാലയത്തില് സംഘടിപ്പിച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷനില് മദര് തെരേസയുടെ അപൂര്വ്വങ്ങളായ ചിത്രങ്ങളും മിഷററീസ് ചാരിറ്റി സന്യാസ സഭയുടെ പ്രവര്ത്തകളും ഉള്പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ മദര് തെരേസാ വിദേശ മധ്യമങ്ങളക്ക് ഉള്പ്പെടെ അനുവദിച്ചിട്ടുളള അഭിമുഖങ്ങള് ഉള്പ്പെടെ മദര് തെരേസയുടെ ജീവിത ചരിത്രം ഉള്പ്പെടുന്ന ഡോക്യുമെന്ററി പ്രദര്ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.