അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയ തീര്‍ത്ഥാടന തിരുനാളിന് മുന്നോടിയായി വിളബര ബൈക്ക് റാലി സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളിലേക്ക് നടന്ന റാലി ദേവാലയത്തിന് മുന്നില്‍ ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഫ്ളാഗ് ഓഫ് ചെയ്യ്തു.
സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഫാ.ജോര്‍ജ്ജ്കുട്ടി ശാശ്ശേരിയും സംഘവും നേതൃത്വം നല്കുന്ന ജീവിത നവീകരണ ധ്യാനം നടക്കും.
തീര്‍ഥാടനത്തിന്റെ ഭാഗമായി “ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ” എന്ന പേരില്‍ മദര്‍ തെരേസയുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എക്സിബിഷനും, മദര്‍ തെരേസയുടെ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ച് ഡോക്യൂമെന്ററി പ്രദര്‍ശനവും നടക്കും.
തീര്‍ഥാടനത്തിന്റെ വിവിധ ദിവസങ്ങളില്‍ മോണ്‍.ഡി.സെല്വരാജന്, ഫാ.ക്ലീറ്റസ്, ഫാ.രാഹുല്‍ ബി ആന്റോ, ഫാ.റോബിന് സി പീറ്റര്‍, ഫാ.എ.ജി ജോര്‍ജ്ജ് , ഫാ.എസ്. എം അനില്‍കുമാര്‍, ഫാ.അലോഷ്യസ് സത്യനേശന്, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.അജീഷ് ക്രിസ്തുദാസ്, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.സജിന്‍ തോമസ്, ഫാ.ആബേല്‍ ഓം പ്രേം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 8 ശനിയാഴ്ച ദിവ്യബലിക്ക് ശേഷം ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് തിരുനാള്‍ സന്ധ്യ.
സമാപന ദിവസമായ 9 ന് വൈകിട്ട് 5.30ന് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസ്ലീന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി തുടര്‍ന്ന് സ്നേഹവിരുന്ന്
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.