സ്വന്തം ലേഖകൻ
എറണാകുളം: കോവിഡ്-19 മൃതസംസ്കാരത്തിനു സഹൃദയ സമാരിറ്റന്‍സ് വാളണ്ടിയേഴ്സ് രൂപീകരിച്ച് എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഹൃദയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തിലാണ് സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചത്. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്കാരത്തിനും സജീവരായി രംഗത്തുണ്ടാകുമെന്ന് ഫാ.ജോസഫ് കൊളുത്തുവള്ളില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത വിധം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് സഹൃദയുടെ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളിലിന്റെ നേതൃത്വത്തില്‍ വാളണ്ടിയേഴ്സ് ഒരുങ്ങുന്നത്. ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും സജ്ജീകരിച്ചിട്ടുണ്ട്.
ജൂലൈ 19-ാം തീയതി ഞായറാഴ്ച ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ & പോള്‍ പള്ളിയില്‍ മരണശേഷം കോവിഡ് രോഗബാധ സ്ഥിരീകരിച്ച ശ്രീ.ജെയ്സണ്‍ വാറുണ്ണിയുടെ മൃതസംസ്കാരം ആ പള്ളി വികാരി ഫാ.ജിമ്മിച്ചന്‍ കക്കാട്ടുച്ചിറയുടെയും ആലുവ സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ.വര്‍ഗീസ് പൊട്ടയ്ക്കലന്റെയും മറ്റു ചില വൈദികരുടെയും സാന്നിധ്യത്തില്‍ പരേതന്റെ ബന്ധുവായ ഫാ.പീറ്റര്‍ തിരുതനത്തിലിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് നടത്തിയത്. കബറടക്കത്തിന് സഹായിക്കാന്‍ സഹൃദയ സമാരിറ്റന്‍സിന്റെ വാളണ്ടിയേഴ്സുമുണ്ടായിരുന്നു.
കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്താല്‍ ആരോഗ്യമുള്ള ആര്‍ക്കുവേണമെങ്കിലും ഇത്തരം സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. നമ്മുടെ നാട്ടില്‍ കോവിഡ് 19-ന്റെ സമൂഹവ്യാപനം ദ്രുതഗതിയില്‍ മുമ്പോട്ടു പോകുന്നതിനാല്‍ കൂടുതല്‍ പേരെ ഈ രംഗത്ത് പരിശീലിപ്പിക്കാനാണ് സഹൃദയ പദ്ധതിയിടുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ സഹൃദയ സമാരിറ്റന്‍സ് ഗ്രൂപ്പില്‍ 150-ലേറെ വാളണ്ടിയേഴ്സ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതിരൂപതാ പരിധിയില്‍ കോവിഡ്-19 ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ സഹൃദയ സമാരിറ്റന്‍സുമായി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോസഫ് കൊളുത്തുവള്ളില്‍ സഹൃദയ (വെല്‍ഫെയര്‍ സര്‍വീസസ്) അഞ്ചുമുറി, പൊന്നുരുന്നി വൈറ്റില, കൊച്ചി-19. 9995481266
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.