സ്വന്തം ലേഖകൻ
കൊച്ചി: മൂല്യങ്ങൾക്കു മുൻതൂക്കമുള്ള വിദ്യാഭ്യാസരീതി വളർത്താൻ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കണമെന്ന് ആർച്ച് ബിഷപ് ഡോ.സൂസപാക്യം. വിദ്യാഭ്യാസരംഗത്ത് നിക്ഷിപ്ത താൽപര്യങ്ങൾ വർധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ആർച്ച് ബിഷപ്.
എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്തു. വിമർശനം ഭയന്നു സഭ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നു മാറിനിൽക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭ രാഷ്ട്രീയത്തിൽ, അതിന്റെതായ രീതിയിൽ സജീവമായി ഇടപെടണം. കാരണം, സമകാലിക ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന ജനാധിപത്യവിരുദ്ധമായ പ്രവണതകൾ ഇത്തരം ഇടപെടലിന്റെ ആവശ്യകതയിലേക്കാണു വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കൊല്ലം രൂപതാ ബിഷപ് ഡോ. പോൾ മുല്ലശേരി, കാർമ്മൽഗിരി സെമിനാരി റെക്ടർ ഫാ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ, സിടിസി സുപ്പീരിയർ ജനറൽ സിസ്റ്റർ സൂസമ്മ, എംഎസ്എഎഎസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ശാന്തി, ഡോ. എഡ്വേർഡ് എടേഴത്ത്, ജോസി സേവ്യർ, മോൺ. ആന്റണി തച്ചാറ, മോൺ. ആന്റണി കൊച്ചുകരിയിൽ, എം.എക്സ്. ജൂഡ്സൺ, കെ.എ. സാബു, വി.വി. അഗസ്റ്റിൻ എന്നിവരെ ആദരിച്ചു.
സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായിരുന്നു. ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, അസോഷ്യേറ്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ, ട്രഷറർ ആന്റണി നൊറോണ, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ് എന്നിവർ പ്രസംഗിച്ചു.
കെ.ആർ.എൽ.സി.സി. വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ചാൾസ് ലിയോൺ, ഫാ. ഡോ. സിപ്രിയാൻ ഇ. ഫെർണാണ്ടസ്, ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് എന്നിവർ ക്ലാസുകൾ നയിച്ചു. എബ്രഹാം അറയ്ക്കൽ, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ മോഡറേറ്റർമാരായി.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.