സ്വന്തം ലേഖകൻ
വരാപ്പുഴ: മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. 2008 ഫെബ്രുവരി 6-നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നത്. പാക്കേജ് അനുസരിച്ചു നൽകിയ വാഗ്ദാനങ്ങൾ ഇന്നും പാഴ് വാക്കായി നിലകൊള്ളുകയാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നീതി ലഭിച്ചില്ല എന്ന മുറവിളി സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നപ്പോൾ, സാഹചര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപെട്ട അച്യുതാനന്ദൻ ഗവണ്മെന്റ് 2008 മാർച്ച് 19-ന് മൂലമ്പിളളി പാക്കേജ് പ്രഖ്യാപിച്ചു. അതിൻ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കാതെ കാലതാമസം വരുത്തിയതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. അന്ന് കുടിയൊഴിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്നും സ്വന്തമായി വീടുവെക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്.
വല്ലാർപാടം പദ്ധതിയോടനുബന്ധിച്ചു കുടിയിറക്കപെട്ടവർക്ക് നീതി ലഭിക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന അധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.
യോഗത്തിൽ വല്ലാർപാടം ജനകീയ കമ്മീഷൻ അംഗങ്ങളായ പ്രൊ. ഫ്രാൻസിസ് കളത്തുങ്കൽ, ഫാ.റൊമാൻസ് ആന്റെണി, മോൺ.ജോസഫ് പടിയാരംപറമ്പിൽ, ഫാ.സോജൻ മാളിയേക്കൽ, അഡ്വ.ഷെറി ജെ. തോമസ്, വല്ലാർപാടം കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്, ശ്രീ.വിൽസൺ, ശ്രീമതി മേരി ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.