Categories: Diocese

ലത്തീന്‍ സമുദായത്തോടുളള നീതി നിഷേധം കടുത്ത അനീതി; മോണ്‍.ജി.ക്രിസ്തുദാസ്

ലത്തീന്‍ സമുദായത്തോടുളള നീതി നിഷേധം കടുത്ത അനീതി; മോണ്‍.ജി.ക്രിസ്തുദാസ്

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഞായറാഴ്ച നടക്കുന്ന സമുദായ സംഗമ റാലി ലത്തീന്‍ സമുദായത്തിനോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന നീതി നിഷേധത്തിനെതിരെയുളള ശക്തി പ്രകടനമാവുമെന്ന് മോണ്‍.ജി.ക്രിസ്തുദാസ്. ലത്തീന്‍ സമുദായത്തോട് കാണിക്കുന്ന നീതി നിഷേധം കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലത്തീന്‍ സമുദായത്തിന് അര്‍ഹമായ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞ് വക്കുന്ന റവന്യൂ അധികാരികള്‍ക്കുളള പരസ്യമായ മറുപടികൂടിയാണ് നെയ്യാറ്റിന്‍കര പട്ടണത്തില്‍ നടക്കുന്ന മഹാറാലി. കൂടാതെ കേരളത്തിലെ ലത്തീന്‍ സമുദായ അംഗങ്ങള്‍ വിവിധ മേകലകളില്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയാവും. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലാണ് മോണ്‍.ജി.ക്രിസ്തുദാസിന്റെ പ്രതികരണം.

ഫാ.എസ്.എം.അനില്‍കുമാര്‍, കെ.എൽ.സി.എ. പ്രസിഡന്റ്‌ ഡി.രാജു, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി സദാനന്ദന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago