Categories: Kerala

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കുടിയൊഴിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്നും സ്വന്തമായി വീടുവെക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്...

സ്വന്തം ലേഖകൻ

വരാപ്പുഴ: മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. 2008 ഫെബ്രുവരി 6-നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നത്. പാക്കേജ് അനുസരിച്ചു നൽകിയ വാഗ്ദാനങ്ങൾ ഇന്നും പാഴ് വാക്കായി നിലകൊള്ളുകയാണ്.

കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നീതി ലഭിച്ചില്ല എന്ന മുറവിളി സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നപ്പോൾ, സാഹചര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപെട്ട അച്യുതാനന്ദൻ ഗവണ്മെന്റ് 2008 മാർച്ച് 19-ന് മൂലമ്പിളളി പാക്കേജ് പ്രഖ്യാപിച്ചു. അതിൻ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ നടപ്പാക്കാതെ കാലതാമസം വരുത്തിയതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. അന്ന് കുടിയൊഴിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്നും സ്വന്തമായി വീടുവെക്കാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്.

വല്ലാർപാടം പദ്ധതിയോടനുബന്ധിച്ചു കുടിയിറക്കപെട്ടവർക്ക്‌ നീതി ലഭിക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന അധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.

യോഗത്തിൽ വല്ലാർപാടം ജനകീയ കമ്മീഷൻ അംഗങ്ങളായ പ്രൊ. ഫ്രാൻസിസ് കളത്തുങ്കൽ, ഫാ.റൊമാൻസ് ആന്റെണി, മോൺ.ജോസഫ് പടിയാരംപറമ്പിൽ, ഫാ.സോജൻ മാളിയേക്കൽ, അഡ്വ.ഷെറി ജെ. തോമസ്, വല്ലാർപാടം കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്, ശ്രീ.വിൽസൺ, ശ്രീമതി മേരി ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago