
അനുജിത്ത്
നെയ്യാറ്റിൻകര: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ നാമഥേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയമായ മൂന്നാം പൊറ്റയിൽ 6 -)മത് തീർത്ഥാടന തിരുനാൾ ആരംഭിച്ചു. ജനുവരി 11-ന് ഇടവക വികാരി ഫാ.ജോസഫ് അനിൽ തിരുനാൾ പതാകയുർത്തി തീർത്ഥാടന മഹോത്സവത്തിനു തുടക്കം കുറിച്ചു.
തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത റീജിയണൽ കോ-ഓർഡിനേറ്റർ മോൺ. സെൽവരാജ് മുഖ്യകാർമ്മികത്വം വഹിച്ചു. റവഡോ.രാഹുൽ ലാൽ വചന പ്രഘോഷണം നൽകി.
തിരുനാൾ ദിനങ്ങളായ 12, 13 തീയതികളിൽ ദിവ്യബലിക്ക് ഫാ.സജി തോമസ്, ഫാ.രാഹുൽ ബി.ആൻ്റോ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.അനിൽകുമാർ. എസ്.എം., ഫാ.അജീഷ് ക്രിസ്തുദാസ് എന്നിവർ വചന പ്രഘോഷണവും നൽകി.
ജനുവരി 14, 15, 16, 17,18 തീയതികളിൽ വൈകുന്നേരം 6.30-നുള്ള ദിവ്യബലികൾക്ക് ഫാ.ജോസഫ് ഷാജി, ഫാ. പ്രിയേഷ്, ഫാ.ഷൈജു ദാസ് Ivd, ഫാ.വിൻസെൻ്റ് തോട്ടുപാട്ട്, ഫാ.ജേക്കബ് മെൻഡസ് എന്നിവർ മുഖ്യകാർമികത്വം നൽകും.
ജനുവരി 14 മുതൽ 18 വരെ ദിവ്യബലിക്ക് ശേഷം കർമ്മലീത്ത വൈദീകരുടെ നേതൃത്യത്തിൽ ‘ജീവിത നവീകരണ ധ്യാനം’ ക്രമീകരിച്ചിട്ടുണ്ട്.
തിരുനാൾ ദിനമായ 19 ശനിയാഴ്ച രാവിലെ 7 മണിക്ക് പരേതാത്മസ്മരണ ദിവ്യബലിക്ക് ഫാ.ലോറൻസ്.കെ.ആർ. മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 6 മണിയ്ക്ക് ഫാ.ജോസഫ് തയ്യിൽ നേതൃത്വം നൽകുന്ന സദ്ധ്യാവന്ദനത്തിനു ശേഷം തിരുസ്വരൂപ പ്രദക്ഷിണം. ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം പുതുക്കുളം, അഞ്ചാലിക്കോണം വഴി തിരികെ ദേവാലയത്തിൽ എത്തി ചേരുന്നു.
തീർത്ഥാടന ദിനമായ 20-ത് ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യകാർമ്മികനും, പേയാട് സെമിനാരി വൈസ് റെക്ടർ റവ.ഡോ.അലോഷ്യസ് വചന സന്ദേശവും നൽകും. തുടർന്ന്, ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷണത്തിനുശേഷം തിരുനാൾ കൊടിയിറക്കോടു കൂടി ഈ വർഷത്തെ തീർത്ഥാടന മഹോത്സവം സമാപിക്കും.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.