സ്വന്തം ലേഖകൻ
കണ്ണൂർ: പ്രാർത്ഥനാ നിരതമായ ദിനങ്ങൾക്ക് മെഴുകുതിരി തെളിയിച്ചുകൊണ്ട് ഭക്തിയുടെയും വിശ്വാസത്തെയും നിറവിൽ മൂന്നാം പീടിക വിശുദ്ധ അന്തോണീസ് തിരുനാൾ ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി മോൺ.കമന്റ് ലെയ്ഞ്ചൻ കൊടിയേറ്റി. തുടർന്ന്, ആഘോഷമായ ദിവ്യബലിക്കും, നോവേനക്കും ഫാ.ജിനോ ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.
ദിവസവും വൈകിട്ട് 5-ന് ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും. 19-ന് തിരുനാൾ ദിനത്തിൽ വൈകിട്ട് 5.30-ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലിയും, തുടർന്ന് നൊവേനയും നേർച്ച വിതരണവും ഉണ്ടായിരിക്കും.
26-ന് നടക്കുന്ന എട്ടാമിടത്തിന് ലത്തീൻ ഭാഷയിലുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ. ബെനഡിക്റ്റ് അറക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. സാമുവൽ, ഫാ. ജോർജ് ജെറി, ഫാ. ജോ ബോസ്കോ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തങ്കച്ചൻ ജോർജ്, ഫാ. റിജിഷ്, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ആന്റണി നൊറോണ, പാരിഷ് കൗൺസിൽ സെക്രട്ടറി ആൽഫ്രെഡ് സെൽവരാജ്, രതീഷ് ആന്റണി, റേഡ്ണി കാസ്റ്റ്ലിനോ, ജോയ് പീറ്റർ, റിനേഷ് ആന്റണി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.