
അനില്‍ ജോസഫ്
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ശുഭ പ്രതീക്ഷയാണെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രഷ്യസ്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ പ്രതികരണം. ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചതെന്നും കര്‍ദിനാള്‍ പറഞ്ഞു. കഴിഞ്ഞ 2 വര്‍ഷമായി ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ മാറിയശേഷം ഉചിതമായ സമയം നിശ്ചയിക്കാന്‍ സാധിക്കുമെന്ന കാര്യവും കര്‍ദിനാള്‍ അറിയിച്ചു. മധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് “ഹീ ഇസ് ഇന്‍ ഫേവര്‍” എന്നാണ് കര്‍ദിനാള്‍ പറഞ്ഞ് നിര്‍ത്തിയത്. സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും മലങ്കര സഭയുടെ പരമാധ്യക്ഷനും മുന്‍ സിബിസിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവക്കുമൊപ്പമാണ് പ്രധാനമന്ത്രിയുമയി ചര്‍ച്ച നടത്തിയത്.
അതേസമയം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഭാരത കലേിക്കാസഭ ആവശ്യപ്പെടുന്ന കാര്യം അനന്തമായി നീണ്ട ശേഷമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുളള ഈ അനുകൂല നീക്കമെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സഭയെ കൂടെ നിര്‍ത്താനുളള തന്ത്രമായും അനുകൂല നീക്കത്തെ കാണേണ്ടതുണ്ട്.
ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ പൊടുന്നനെയുളള ചര്‍ച്ചയും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.