
ജോസ് മാർട്ടിൻ
കോട്ടപ്പുറം: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം മുഴുവനായി അനുവദിച്ചു നൽകിയ നടപടി സർക്കാർ പുന:പരിശോധിക്കണമെന്ന് കെ.സി.വൈ.എം. കോട്ടപ്പുറം രൂപത. സംവരണം അനുവദിക്കുമ്പോൾ മുന്നോക്ക വിഭാഗങ്ങളിലെ യഥാർത്ഥ അർഹരെ കണ്ടെത്തി നൽകുന്നതിൽ യാതൊരു എതിർപ്പുകളും ഞങ്ങൾക്കില്ല, എന്നാൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 10% സംവരണം കൃത്യമായ പഠനങ്ങളോ ചർച്ചകളോ നടത്താതെ, ആവേശത്തിലും വളരെ വേഗത്തിലും അനീതിയിൽ പൊതിഞ്ഞ് കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന നടപടികളെയാണ് എതിർക്കുന്നതെന്ന് കോട്ടപ്പുറം രൂപതാ സെൻട്രൽ ഓഫീസിൽ കൂടിയ യോഗത്തിൽ കെ.സി.വൈ.എം. രൂപത സമിതി പറഞ്ഞു.
സംവരണം മുഴുവനായി മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് അനുവദിച്ചു നൽകിയ സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് കെ.സി.വൈ.എം.കോട്ടപ്പുറം രൂപത ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗത്തിലെ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സംവരണം എന്നതിന്റെ ആത്യന്തികമായ ലക്ഷ്യം എന്നിരിക്കെ, അത് നടപ്പിലാകും മുൻപേ സമൂഹത്തിൽ കൂടുതൽ കൂടുതൽ മുന്നോക്കക്കാരെ മുന്നോട്ട് കൊണ്ടുവരുന്ന സർക്കാർ നടപടി പിന്നോക്ക വിഭാഗങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും അതു കൊണ്ട് തന്നെ സംവരണ തത്ത്വത്തിൽ സർക്കാർ ഒരു പുന:പരിശോധനയ്ക്ക് തയ്യാറാവണമെന്നുമാണ് ആവശ്യം.
കെ.സി.വൈ.എം. പ്രസിഡന്റ് അനീഷ് റാഫേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ.ഡെന്നീസ് അവിട്ടംപ്പിള്ളി ആമുഖ പ്രഭാക്ഷണം നടത്തി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് അജിത്ത് കെ.തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ അസി.ഡയക്ടർ സി.ഡയാന, പോൾ ജോസ്, സനൽ സാബു, റെയ്ച്ചൽ ക്ലീറ്റസ്, ശരത്ത് ശ്യാം, ഷാൽവിഷാജി, ജെൻസൻ, ആമോസ് എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.