Categories: Diocese

മുതിയാവിള വലിയച്ചന്‍ ദൈവദാസന്‍ പദവിയില്‍ പ്രാര്‍ഥനയോടെ മുതിയാവിളയിലെ വിശ്വാസി സമൂഹം

ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസന്‍ പദവി പ്രഖ്യാപനം 20-ന്

അനിൽ ജോസഫ്

കാട്ടാക്കട: “മുതിയാവിള വലിയച്ചന്‍” എന്നറിയപ്പെടുന്ന മിഷണറിയും കര്‍മ്മലീത്താ വൈദികനുമായ ഫാ.അദെയോദാത്തൂസ് അച്ചന്‍റെ ദൈവദാസന്‍ പദവി പ്രഖ്യാപനത്തില്‍ പ്രാര്‍ഥനയോടെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയം.

1947-ല്‍ മുതിയാവിള കേന്ദ്രീകരിച്ച് കാട്ടാക്കട താലൂക്കിലെ തൂങ്ങാംപാറ, കളളിക്കാട്, തേക്കുപാറ, ചെട്ടിക്കുന്ന്, കണ്ടംതിട്ട, വാവോട്, മുകുന്തറ, കുരുതംകോട്, ചെമ്പനാകോട്, മായം, അമ്പൂരി, കുളവ്പാറ ഇടവകകളിലാണ് ഫാ.അദെയോദാത്തൂസ് സേവനമനുഷ്ടിച്ചത്. കാല്‍നടയായും സൈക്കിളിലും കിലോമീറ്ററുകള്‍ താണ്ടി അച്ചന്‍ നടത്തിയ മിഷണറി പ്രവര്‍ത്തനംത്തിന്‍റെ ആത്മീയ ചൈതന്യം നേരിട്ട് ലഭിച്ചവരും പങ്കാളികളായവരും ഇന്നും ജീവിച്ചിരിപ്പുണ്ട്.

വനപ്രദേശമായിരുന്ന മായം, അമ്പൂരി പ്രദേശങ്ങളില്‍ സേവനമനുഷ്ടിച്ച 20 കൊല്ലവും മുതിയാവിളയില്‍ നിന്നും കാല്‍നടയായാണ് അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. മുതിയാവിള കര്‍മ്മമണ്ഡലമാക്കി 20 വര്‍ഷത്തോളം ഫാ.അദെയോദാത്തൂസ് സേവനമനുഷ്ടിച്ചു. തമാശ കലര്‍ന്ന സംസാര രീതിയും നീളന്‍ താടിയും മീശയുമായി കാഷായ വസ്ത്രം ധരിച്ച് സൈക്കിളില്‍ സഞ്ചരിച്ച് മിഷന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന അച്ചനെ ഇതര മതസ്ഥരും സ്നേഹവായ്പോടെയാണ് കണ്ടിരുന്നത്.

മായം സെന്‍റ് മേരീസ് ദേവാലയവും, അമ്പൂരി സെന്‍റ് ജോര്‍ജ്ജ് ദേവാലയവും പില്‍ക്കാലത്ത് അച്ചന്‍ തന്നെ ചങ്ങനാശ്ശേരി രൂപതക്ക് കീഴില്‍ സീറോമലബാര്‍ സഭക്ക് നല്‍കി. 1896-ലെ ഒന്നാംലോക മഹായുദ്ധകാലത്ത് നടത്തിയ പട്ടാളസേവനത്തിനിടെ അതുരശുശ്രൂഷാ രംഗത്ത് ലഭിച്ച പരിചയം, മുതിയാവിളയില്‍ പില്‍ക്കാലത്ത് പലര്‍ക്കും ലഭിച്ചു. 1968 ഒക്ടോബര്‍ 20-ന് ഒരു മിഷന്‍ഞായര്‍ ദിവസം കുരുതംകോട് വിശുദ്ധ മരിയ ഗൊരേത്തി ദേവാലയത്തിലേക്ക് ദിവ്യബലിക്കായി സൈക്കിളില്‍ പോകും വഴിയില്‍ ചൂണ്ടുപലക ജംഗ്ഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വലിയച്ചന്‍ തിരികെ മേടയിലെത്തുകയും മരിക്കുകയുമായിരുന്നു.

വലിയച്ചന്‍ മരിക്കുമ്പോള്‍ സഹവികാരിയായിരുന്ന ഫാ.ജെയിംസ് ഞാറക്കല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഫാ.ജെയിംസ് 17 വര്‍ഷക്കാലം ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വലിയച്ചന്‍ ഉപയോഗിച്ചിരുന്ന ഊന്ന് വടി, പാത്രങ്ങള്‍, മിഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച സൈക്കിള്‍, മരണം വരെയും ഉപയോഗിച്ച കട്ടില്‍, ചാരുകസേര എന്നിവ മുതിയാവിള ദേവാലയത്തില്‍ “എക്സ്പോ സെന്‍ററില്‍” നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

മുതിയാവിളയില്‍ അച്ചന്‍റെ പേരില്‍ നിര്‍മ്മിച്ചിട്ടുളള “സ്മൃതി മണ്ഡപത്തില്‍” എല്ലാ വെളളിയാഴ്ചകളിലും പ്രര്‍ഥനക്കായി നിരവധി വിശ്വാസികളാണ് എത്തുന്നത്. അച്ചന്‍ 20 കൊല്ലം താമസിച്ച “മുതിയാവിളയിലെ പളളിമേട ചരിത്ര സ്മാരക”മാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇടവക വികാരി ഫാ.വത്സലന്‍ ജോസ് പറഞ്ഞു.

രണ്ട് പതിറ്റാണ്ട്കാലം കാട്ടാക്കട പ്രദേശത്ത് ആത്മീയ ചൈതന്യം പകര്‍ന്ന വലിയച്ചനെ ദൈവദാസന്‍ പദവിയില്‍ ഉയത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മുതിയാവിളയിലെ വിശ്വാസി സമൂഹം.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago