
സ്വന്തം ലേഖകൻ
പാലാ: ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ്, സിസ്‌റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷ്ണറീസ് ഓഫ് കംപാഷൻ എന്നീ സന്യാസ സഭകളുടെ സ്ഥാപകൻ റവ. ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി. ആന്ധ്രപ്രദേശിലെ ഏലൂരിൽ ഇന്നലെയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
പാലാ മരങ്ങാട്ടുപിളളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് പരേതരായ കുര്യാക്കോസ് കുടക്കച്ചിറ അന്തീനാട്ട് അന്നമ്മ ദമ്പതികളുടെ മകനാണ്.
ചെന്നൈ പൂനമല്ലി സെമിനാരിയിലെ വൈദിക പഠനത്തിന് ശേഷം 1966-ൽ പൗരോഹിത്യം സ്വീകരിച്ചു. വിജയവാഡ, എലുരു രൂപതകളിലായിരുന്നു മിഷൻ പ്രവർത്തനം. തുടർന്ന്, മൂന്നു സന്യാസ സഭകൾ സ്ഥാപിക്കുകയായിരിന്നു.
സംസ്‌കാരം നാളെ വൈകീട്ട് 3 മണിക്ക് എലൂരിലെ വിൽ മിഷനറീസ് ഓഫ് കംപാഷൻ സഭയുടെ അധീനതയിലുള്ള, ഗുഡ് സമരിറ്റൻ കാൻസർ ആൻഡ് റിസേർച്ച് സെന്റർ ചാപ്പലിൽ നടക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.