കടുത്തുരുത്തി: നൂറാം വയസ്സിന്റെ നിറവിലുള്ള ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയ്ക്ക് ആശംസകളുമായി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന മാരാമണ്ണിലെത്തി. സ്കൂൾ മാനേജർ ഫാ. ടോമി തേർവാലക്കട്ടയിലിനൊപ്പമാണ് കുട്ടികൾ മാരാമണ്ണിലെത്തിയത്.
വ്യക്തി ജീവിതം, കുടുംബ ബന്ധങ്ങൾ പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതസിദ്ധമായ നർമത്തോടെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തന്റെ ബാല്യകാല ജീവിതവും പഠനവും വൈദിക ജീവിതവുമെല്ലാം കുട്ടികൾക്കു മുമ്പിൽ തുറന്നു.
രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്ക് വിദ്യാർഥികൾ പൂക്കളും ബൊക്കെയും സമ്മാനിച്ചു. വലിയ മെത്രാപ്പൊലീത്ത കുട്ടികൾക്കായി പ്രാർഥനയും നടത്തി. മധുരവും പങ്കുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മനോരമ ബുക്സ് പുറത്തിറക്കിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ‘ദൈവത്തിന് എന്താണ് ജോലി’ എന്ന പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.