Categories: Kerala

മഴക്കെടുതിയിൽ ആകുലരാകുന്നവർക്ക് പ്രവർത്തനത്തോടൊപ്പം പ്രാർത്ഥനയുടെയും ശക്തിപകരാൻ ഫിയാത്ത് മിഷന്റെ ‘പ്രാർത്ഥനാ പെട്ടകം’ തയാർ

എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെ...

പ്രിൻസ്

തൃശൂർ: ‘പ്രാർത്ഥനമാത്രം പോര പ്രവർത്തനവും വേണം, പ്രവർത്തനം മാത്രം പോര പ്രാർത്ഥനയും വേണം’ മഴക്കെടുതികളിൽനിന്ന് നാടിനെ രക്ഷിക്കാൻ, ദുരിതബാധിതരെ പ്രാർത്ഥനയാൽ ശക്തരാക്കാൻ, നിരാശരായവരെ പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്താൻ, ‘ഫിയാത്ത് മിഷന്റെ’ നേതൃത്വത്തിൽ “പ്രാർത്ഥനാ പെട്ടകം” തയാറാണ്. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് 11 ഞായറാഴ്ചയാണ് പ്രാർത്ഥനാ യജ്‌ഞം ആരംഭിച്ചത്.

രാജ്യമെമ്പാടും, പ്രത്യേകിച്ച് കേരള ജനത അനുഭവിക്കുന്ന പ്രളയദുരിതങ്ങൾക്കെതിരെ കരങ്ങളുയർത്തി കൈകൾ കൂപ്പി പ്രാർത്ഥിക്കുവാൻ ഫിയാത്ത് മിഷന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ പെട്ടകം തുറന്നിരിക്കുന്നത്. തൃശ്ശൂർ പുത്തൻപള്ളിയുടെ സമീപമുള്ള മാതാനികേതനിൽ എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രത്യേക നിയോഗവുമായി മധ്യസ്ഥം പ്രാർത്ഥിക്കുവാൻ ഒരുമിച്ചു കൂടുന്നത്.

വൈദികർ, സന്യസ്തർ, അൽമായർ, സംഘടനകൾ, കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മകൾ, കുടുംബ സമ്മേളനയൂണിറ്റുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ദുരന്തമനുഭവിക്കുന്നവരെ നേരിട്ട് സഹായിക്കാൻ സാധിക്കാത്ത എല്ലാ വിശ്വാസികൾക്കും ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാവുന്നതാണ്.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago