
സ്വന്തം ലേഖകൻ
കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവും ചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് ‘നന്മ മരത്തിലെ കടലാസ് പൂക്കൾ’. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ഫിയാത്ത് മിഷൻ യു ട്യൂബ് ചാനലിലൂടെയാണ് ‘നന്മ മരത്തിലെ കടലാസ് പൂക്കൾ’ പുറത്തിറക്കിയിരിക്കുന്നത്.
‘ഇവൾ എനിക്കു വേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു’ എന്ന ബൈബിളിലെ വചനമാണ് ഇതിലെ കഥാ തന്തു. ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരാണ പെൺകുട്ടിയുടെ ജീവിതവും, അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും, പുതിയ തുടക്കങ്ങളുമാണ് പ്രധാന പ്രമേയം.
നീതു, സിമി, ലോയിഡ്, ഡെല്ല, ജിസ് മരിയ എന്നിവരാണ് പ്രധാന റോളുകൾ ചെയ്തിരിക്കുന്നത്. കഥ ജോസഫ് & വർഗീസ്, ഛായാഗ്രഹണം പിന്റോ & സനിൽ, എഡിറ്റിങ് ഐബി, ഒറിജിനൽ ബിജിഎം ജീനോ, മ്യൂസിക്കൽ വീഡിയോ ലിറിക്‌സ് & മ്യൂസിക് പ്രിൻസ് ഡേവിസ്, പാടിയത് അനീഷ് ഇന്ദിര വാസുദേവ്, റെക്കോർഡിങ് അമൽ, മിക്സ് & മാസ്റ്ററിങ് സിനോജ്, ശബ്ദം മേഴ്‌സി, എഫ്ഫെക്ട്സ് ലോയിഡ്, ഡിസൈൻ നിധിൻ, ടീസർ പ്രോമോ ലിജോ, ടീസർ മ്യൂസിക് സിനോജ്, ആർട്ട് പിഞ്ചു, കോസ്റ്റുംസ് അനുപം, പ്രൊഡക്ഷൻ മാനേജർ സിനി, പ്രൊഡക്ഷൻ ഹൗസ് ഫിയാത്ത് മീഡിയ.
കഴിഞ്ഞ 8 വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ കളക്ട് ചെയ്ത് പേപ്പർ കമ്പനികളിൽ എത്തിക്കുന്നു. അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ച് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെ ഫിലിമിലൂടെ കാണാം. ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘നൽകുന്ന ആശയം ഇതാണ്. നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കാം, പുതിയ തീരുമാനങ്ങളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമേകാം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.