സ്വന്തം ലേഖകൻ
പറണ്ടോട്: നെയ്യാറ്റിൻകര രൂപതയിലെ ആര്യനാട് ഫെറോനയിലെ മലയൻതേരി സെന്റ് ജോസഫ് ദേവാലയം മെയ് 5 ഞായറാഴ്ച്ച അഭിവന്ദ്യ പുനലൂർ രൂപതാ മെത്രാൻ ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ ആശീർവദിച്ച് ആരാധനയ്‌ക്കും ദിവ്യബലിയർപ്പണത്തിനുമായി ഇടവകയ്ക്ക് സമർപ്പിച്ചു. തുടർന്ന്, നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് മോൺ.റൂഫസ് പയസ് ലീൻ, ഫാ.കിരൺ, ഫാ.രഞ്ജിത്ത്, ഫാ.സ്റ്റാൻലി രാജ് തുടങ്ങിയവർ സഹകാർമികരായി.
ഇത് കത്തോലിക്കാകാർക്ക് വേണ്ടി മാത്രമുള്ള ആലയമല്ല. മറിച്ച്, ഈ ദേശവാസികളായുള്ള സകലരുടെയും ആലയമാണ്. ഈ ദേവാലയത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് രക്ഷയും ഐശ്വര്യവുമുണ്ടാകുമെന്നും, വിശുദ്ധ ഔസേഫ് പിതാവിന്റെ അദ്ഭുതകരമായ കരുതൽ അവർക്ക് ലഭിക്കുമെന്നും ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ഇടവക വിശ്വാസ സമൂഹത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ അടുത്ത ഇടവകകളിൽ നിന്നും, മലയന്തേരി പ്രദേശത്തുനിന്നും ധാരാളം പേർ എത്തിയിരുന്നു.
2002-ൽ പറണ്ടോട് വികാരിയായിരുന്ന ഫാ.സൈമൺ പീറ്ററാണ് വിശ്വാസികളുടെ ആഗ്രഹപ്രകാരം മലയൻതേരിയിൽ വസ്തു വാങ്ങി പുതിയ ദേവാലയത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്. 2009-ൽ പറണ്ടോട് ഇടവക വികാരിയായിരുന്ന ഫാ.സ്റ്റാൻലി രാജ് പുതിയ ദേവാലയത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേവാലയത്തിന്റെ പില്ലറുകളുടെ പണികൾവരെ എത്തിച്ചു എങ്കിലും സാമ്പത്തിക പരാധീനത മൂലം പണി തുടർന്നു നടന്നില്ല. 2013-ൽ ഫാ.ജോസഫ് പാറാങ്കുഴി പറണ്ടോട് ഇടവക വികാരിയായി നിയമിതനായി എങ്കിലും ആ കാലഘട്ടത്തിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. 2018-ൽ മോൺ.റൂഫസ് പയസ്ലീൻ പറണ്ടോട് ഇടവക വികാരിയായി നിയമിതനായ ശേഷം, പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. തുടർന്ന്, പറണ്ടോട്, ചേരപ്പള്ളി ഇടവകക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും, മലയൻതേരി ഇടവകക്കാരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങളുടെ ഫലമായും, പറണ്ടോട് ഇടവക വികാരി റവ.ഡോ.വിൻസെന്റ് ആർ.പി.യുടെയും മോൺ.റൂഫസ് പയസ്ലീന്റെയും ശ്രമഫലമായും മലയൻതേരി സെന്റ് ജോസഫ് ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാവുകയായിരുന്നു.
പറണ്ടോട് സെന്റ്മേരീസ് ദേവാലയത്തിന്റെ ഉപ-ഇടവകയാണ് മലയൻതേരി സെന്റ് ജോസഫ് ദേവാലയം.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന് റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.