നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി . മുഖ്യമന്ത്രിയെക്കൂടാതെ വനംവകുപ്പ് മന്ത്രി , ഡിജിപി , സിസിഎഫ്, ഡിഎഫ്‌ഓ, നെടുമങ്ങാട് ഡിവൈഎസ്‌പി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബോണക്കാട് കുരിശും അള്‍ത്താരയും തകര്‍ത്തവര്‍ക്കെതിരെ രൂപത പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബോണക്കാട് കുരിശുമലക്കെതിരെ വനം വകുപ്പ് മേധാവികളുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധര്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍.ജി.ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.റൂഫസ്‌പയസ്‌ലിന്‍, മോണ്‍.വി.പി ജോസ്, കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌മണ്ണൂര്‍ , ഫാ.ഷാജ്‌കുമാര്‍, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, അല്‍ഫോണ്‍സാ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.