
സ്വന്തം ലേഖകൻ
കോട്ടയം: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ ദൈവദാസി പദവിയിലേക്ക്.
നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ഓഗസ്റ്റ് നാലിനു രണ്ടു മണിക്കു മദർ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തിൽ നടക്കും.
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അർപ്പിക്കുന്ന കുർബാനയുടെ മധ്യേ നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും.
പോസ്റ്റുലേറ്ററായി റവ. ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണക്കോടതിയുടെ പ്രവർത്തനങ്ങളും അന്ന് ആരംഭിക്കും. ധന്യമായ ജീവിതം നയിച്ചവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന കത്തോലിക്കാ സഭയിലെ നാമകരണ നടപടികൾക്കു രൂപതാതലത്തിൽ നേതൃത്വം നൽകുന്നയാളാണു പോസ്റ്റുലേറ്റർ. ബന്ധപ്പെട്ട രൂപതാ ബിഷപ്പാണു പോസ്റ്റുലേറ്ററെ നിയമിക്കുന്നത്.
നാമകരണ നടപടികൾക്ക് ഉപകരിക്കുന്ന വിവരങ്ങൾ അറിയാവുന്നവർ പോസ്റ്റുലേറ്ററെ അറിയിക്കണമെന്നു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭ്യർഥിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.