അനിൽ ജോസഫ്
മാറനല്ലൂര്‍: മദര്‍ പേത്രയും ദീനസേവന സഭയും കത്തോലിക്കാ സഭക്ക് നല്കിയ സേവനങ്ങള്‍ മഹത്തരമാണെന്ന് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. ദീനസേവന സന്യാസ സഭയുടെ സ്ഥാപനത്തിന്റെ 50 ാം വാര്‍ഷികത്തിന് മാറനല്ലൂരില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. അംഗപരിമിതരോട് സഭാഗങ്ങളായ സന്യാസിനികള്‍ കാണിക്കുന്ന സ്നേഹവും കരുതലും മാതൃകാപരമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ പട്ടുവത്ത് അടുത്തകാലത്ത് ദൈവദാസിയായി പ്രഖ്യാപിക്കപെട്ട മദര്‍ പേത്രയാണ് 1969-ൽ സന്യാസസഭ സ്ഥാപിച്ചത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര റീജിയന് കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്വരാജന്, ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്, രൂപത അല്മായ കമ്മിഷന് ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.അലക്സ് സൈമണ്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ജോസ് കല്ലേപളളി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ജില്ലയിലെ മൈലം, വളളവിള, എരവന്തുറ, കൊടുമണ്‍, മാറനല്ലൂര്‍ തുടങ്ങിയ കോണ്‍വെന്റുകളിലെ സന്യാസിനിമാര്‍ പങ്കെടുത്തു. മാറനല്ലൂര്‍ കരുണാലയം കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡി.മെലാലിയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ജൂണ്‍ 1-ന് കണ്ണൂർ പട്ടുവം സഭയുടെ പ്രൊവിന്‍സ് ഹൗസില്‍ കണ്ണൂർ രൂപതാ മെത്രാന് ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് സമാപനമാവും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.