Categories: India

മദര്‍ തെരേസക്കെതിരെ ആർ.എസ്‌.എസ്‌.; ഭാരത രത്‌നം തിരികെ വാങ്ങണമെന്ന്‌ ആവശ്യം

മദര്‍ തെരേസക്കെതിരെ ആർ.എസ്‌.എസ്‌.; ഭാരത രത്‌നം തിരികെ വാങ്ങണമെന്ന്‌ ആവശ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മദര്‍ തെരേസയുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്ന്‌ ആർ.എസ്‌.എസ്‌. റാഞ്ചിയിലെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി ഹൗസില്‍ നിന്ന്‌ കുട്ടികളെ വിറ്റെന്ന ആരോപണം ഉന്നയിച്ചാണ്‌ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കെതിരെയും മദര്‍ തെരേസക്കുമെതിരെ ആർ.എസ്‌.എസ്‌. തിരിയുന്നത്‌.

ആർ.എസ്‌.എസ്‌. നേതാവ്‌ രാജീവ്‌ തുളിയാണ്‌ ഈ ആവശ്യവുമായി മുന്നോട്ട്‌ വന്നത്‌. 1980-ലാണ്‌ രാജ്യം മദറിന്‌ ഭാരത രത്‌നം നല്‍കി ആദരിച്ചത്‌. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരത രത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും, റാഞ്ചിയിലെ സംഭവം സത്യമാണെന്ന്‌ തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും ഈയാള്‍ ആവശ്യപ്പെട്ടു. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഈയാള്‍ ആരോപണം ഉന്നയിച്ചു.

അതേസമയം ബി.ജെ.പി. മിഷണറിസ്‌ ഓഫ്‌ ചാരിറ്റിയോട്‌ പകപോക്കുകയാണെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയെ തകര്‍ക്കാന്‍ ബി.ജെ.പി. യുടെയും ആർ.എസ്‌എസി.ന്റെയും നേതൃത്വത്തിൽ പകയോടെയുളള പ്രവര്‍ത്തനങ്ങളാണ്‌ ഉണ്ടാകുന്നതെന്ന്‌ മമത ബാനര്‍ജി പറഞ്ഞു.

ആരു തന്നെ ആരോപണം ഉന്നയിച്ചാലും മിഷണറീസ്‌ ഓഫ്‌ ചാരിറ്റി മുന്നോട്ട്‌ പോകുമെന്നും ബംഗാള്‍ സംര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

17 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago