ജോസ് മാർട്ടിൻ
ചെല്ലാനം/കൊച്ചി: “പ്ലാസ്റ്റിക് ചാക്കുകൾ സംഭാവന നൽകി ഞങ്ങളെ സഹായിക്കൂ” എന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിച്ച് ചെല്ലാനം – കൊച്ചി ജനകീയവേദി. കാലവർഷവും തുടർന്നുള്ള കടൽകയറ്റവും തുടങ്ങികഴിഞ്ഞു, ആലപ്പുഴ/കൊച്ചി തീരദേശ മേഖലകളിൽ കടലാക്രമണം അതിരൂക്ഷമാണ്. പല ഭാഗങ്ങളിലും അഞ്ചു മീറ്റർ മുതൽ പത്തു മീറ്റർ വരെ കടൽ കയറി. അഞ്ച് വീടുകൾ പൂർണ്ണമായും നശിച്ചു. തീരത്തെ പല വീടുകളും താമസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലെ താമസം അപകടകരവുമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഇത് വരെ ഉണ്ടാവാത്ത അവസ്ഥയിൽ, കടലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വയം പ്രതിരോധം തീർക്കാനാണ് ചെല്ലാനം – കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ തീരദേശ വാസികൾ ഒന്നിക്കുന്നത്.
ഏറ്റവും കൂടുതൽ തിരമാലകൾ നേരിട്ട് അടിച്ചു കയറുന്ന സ്ഥലങ്ങളിൽ മണൽ ചാക്കുകൾ നിറച്ചു സംരക്ഷണമൊരുക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ സംഭാവനയായി ആവശ്യപ്പെടുകയാണ് തീരദേശ വാസികൾ. കോവിഡിനൊടൊപ്പം ഇരട്ട ദുരന്തം അനുഭവിക്കാൻ വിധിക്കപ്പെട്ട തീര വാസികൾ ഇനിയും ആരുടെയും സഹായത്തിനായി കാത്തിരുന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും, മിക്കപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കടൽ കയറ്റം ഉണ്ടായിട്ടുണ്ടെന്നും, തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു തീർക്കുകയേ മാർഗമുള്ളുവെന്നും ചെല്ലാനം – കൊച്ചി ജനകീയവേദി വർക്കിംഗ് ചെയർമാൻ ജയൻ കുന്നേൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.