
ജോസ് മാർട്ടിൻ
ആലുവ: മണിപ്പൂര്‍ സംസ്ഥാനത്തെ തകര്‍ത്തുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും, നരഹത്യകള്‍ക്കും അറുതിവരുത്താന്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച് അടിയന്തരമായി ഇടപെടണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.
വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനത്തെ പ്രബലമായ മെയ്തി സമുദായവും ന്യൂനപക്ഷമായ കുക്കി-സോമി ഹില്‍ ഗോത്രവും തമ്മിലുള്ള വംശീയ കലഹങ്ങള്‍ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഭരണകൂടത്തിന്റെയും, സൈന്യത്തിന്റെ സുരക്ഷാ വലയത്തിന്റെയും ദ്രുതകര്‍മ്മ സേനയുടെയും മറ്റ് കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും തീവ്രമായ വിന്യാസത്തിലും വംശഹത്യയുടെ നരകാഗ്നിയായി മാറുന്നത് നിരാശാജനകമാണെന്ന് കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ എന്നിവര്‍ രാഷ്ടപതിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
നിരപരാധികളായ മനുഷ്യര്‍ അനിയന്ത്രിതമായ അക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു, 200-ലധികം ഗ്രാമങ്ങളും, ആയിരക്കണക്കിന് വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തു. 5000-ത്തിലധികം ആളുകള്‍ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ഭവനരഹിതരാകുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. മണിപ്പൂരില്‍ നിന്നുള്ള പ്രവാസികളുടെയും അഭയാര്‍ത്ഥികളുടെയും ഒരു വലിയ സംഘം അയല്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളിലും എത്തിയിട്ടണ്ട്. വിമാനത്താവളത്തില്‍ പോലും ഉപരോധവും ഭീഷണിയും കാരണം പലരും വഴിയില്‍ കുടുങ്ങിയിട്ടുങ്കെിലും പലായനം തുടരുകയാണെന്നും
മെയ് 3-ന് ആരംഭിച്ച ആക്രമണത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും പരമ്പരാഗതമായി മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന കുക്കി-സോമി ഗോത്ര ക്രിസ്ത്യാനികളാണ്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ 400-ലധികം ആരാധനാലയങ്ങളും 83 പള്ളി സ്ഥാപനങ്ങളും ജനക്കൂട്ടം അഗ്നിക്കിരയാക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ആക്രമിക്കപ്പെട്ട 200-ലധികം കുക്കി ഗ്രാമങ്ങളില്‍ ഓരോന്നിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ എണ്ണത്തെ ആശ്രയിച്ച് ഒന്നോ അതിലധികമോ പള്ളികളുണ്ടായിരുന്നു.
സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുള്ള അടിയന്തര വ്യവസ്ഥകള്‍ പ്രകാരം പ്രശ്നബാധിത സംസ്ഥാനത്തെ ക്രമസമാധാനം ഏറ്റെടുത്തതായി പറയുന്ന കേന്ദ്ര സര്‍ക്കാരും പൂര്‍ണ്ണമായും കഴിവില്ലാത്ത സംസ്ഥാന സര്‍ക്കാരും അക്രമം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഭരണകൂടത്തിലും നിയമ നിര്‍വ്വഹണ ഏജന്‍സികളിലും കടുത്ത വിശ്വാസക്കുറവുണ്ട്. സംസ്ഥാനം ഒരു കലാപഭൂമിയായി മാറിയിട്ടും, മണിപ്പൂരിലെ കൂട്ടക്കൊലയോടും കലാപത്തോടും പ്രതികരിക്കുന്നതില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നത് വിചിത്രമാണ്. അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമില്ലായ്മ ആശങ്കാജനകമാണ്.
നിലവിലെ പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുന്നതിനും ഈ അതിവൈകാരിക മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്ന സുസ്ഥാപിത നീതി തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിനും ജനാധിപത്യ റിപ്പബ്ലിക്കിന്റെ പരമോന്നത തലവന്‍ എന്ന നിലയില്‍ രാഷ്ട്രപതി ഭരണഘടനാപരവും ധാര്‍മ്മികവുമായ അധികാരത്തോടെ ഇടപെടണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുപോലെ, അക്രമത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ സംരക്ഷണം, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവയ്ക്ക് ഏറ്റവും മുന്‍ഗണന നൽകണം. നഷ്ടപരിഹാരം, പുനരധിവാസം, അനുരഞ്ജനം, സമാധാനം, സാധാരണ നില, ഐക്യം എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അക്രമം നിയന്ത്രിക്കാന്‍ ദൃഢവും സുസ്ഥിരവുമായ ശ്രമങ്ങളും അനിവാര്യമാണ്. മതസ്വാതന്ത്ര്യം, സ്വന്തം മതവും വിശ്വാസവും ആചരിക്കാനുള്ള മൗലികാവകാശം, മലയോര ജനതയുടെ പാരമ്പര്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടണമെന്നും കെ.ആര്‍.എല്‍.സി.സി. ആവശ്യപ്പെട്ടു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.