സ്വന്തം ലേഖകന്‍
നിനവേ: ആര്‍ത്തിരമ്പി വരുന്ന മിസൈല്‍ ആക്രണങ്ങള്‍ക്ക് നടുവിലും വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഇറാഖി ജനത. ഭീകരാക്രണങ്ങളുടെ നടുവിലും ഇറാഖി കത്തോലിക്കാ സഭ ഇന്ന് ആഹ്ളാദിക്കുന്നു. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന് ഇതാ ഒരു പുതിയ തെളിവുകൂടി-
സംഘര്‍ഷ ഭരിതമായ നാളുകളില്‍ പ്രത്യാശയുടെ തിരിനാളമായി ഇറാഖി നഗരമായ ടെല്‍സ്കുഫിലെ സെന്റ് ജോര്‍ജ് കല്‍ദായ ദേവാലയത്തില്‍ 70 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വടക്കന്‍ ഇറാഖിലെ നിനവേ സമതലത്തില്‍ സ്ഥിതിചെയ്യുന്ന, കുര്‍ദിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശവും ഐസിസ് പിടിച്ചടക്കിയിരുന്നു.
ടല്‍സ്കുഫില്‍ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വര്‍ഷംമുമ്പ് ഐസിസിന്റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാല്‍, ഇന്ന് അത്യുച്ചത്തില്‍ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘യുദ്ധകാലഘട്ടത്തില്‍ ജനിച്ച ഈ കുഞ്ഞുങ്ങളുടെ വികാരങ്ങളെ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. കാരണം ഒരിക്കല്‍പോലും അവര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോ സംസാരിച്ചിരുന്ന അരമായ ഭാഷയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും അവിടുത്തേക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ കഴിയുന്നതിന്റെയും ആഹ്ലാദത്തിലാണവര്‍,’ പ്രമുഖ മാധ്യമമായ ‘ക്രക്സി’ന് നല്കിയ അഭിമുഖത്തില്‍ ഫാ. ഷമാഷ വ്യക്തമാക്കി.
വൈകാരികമായ ഈ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സമീപ പ്രദേശത്തുനിന്ന് അനേകര്‍ ദൈവാലയത്തില്‍ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുര്‍ബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നല്‍കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ക്വാരഘോഷ് ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങളിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങള്‍ നടന്നിരുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.