അനിൽ ജോസഫ്
നെയ്യാറ്റിന്കര: ഭാരതത്തിന്റെ ഭരണഘടന ഒരു പൗരന് നല്കുന്ന ഭരണഘടനയുടെ മൂല്ല്യങ്ങളും അന്തസത്തയും സംരക്ഷിക്കപ്പെടണമെന്ന് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്. നെയ്യാറ്റിന്കര രൂപത സംഘടിപ്പിച്ച ‘ഭരണഘടനാസംരക്ഷണ ദിനാചരണം’ നെയ്യാറ്റിന്കര അമലോത്ഭവമാതാ കത്തീഡ്രല് ദേവാലയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഭാരത്തിലെ പൗരന്മാര്ക്ക് ഒരേ നീതിയും ആവഷ്ക്കാര സ്വാതന്ത്ര്യവും ഉറപ്പ് വത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പതാക ഉയര്ത്തിയാണ് പരിപാടികള്ക്ക് തുടക്കമായത്. കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ഡി.രാജു ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന് ഭരണഘടനയുടെ ആമുഖം സെക്രട്ടറി സദാനന്ദന് വായിച്ചു.
ഇടവക വികാരി മോണ്.അല്ഫോണ്സ് ലിഗോറി, റവ.ഡോ.രാഹുല്ലാല്, കെഎല്സിഎ സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, ഖജാന്ജി വിജയകുമാര്, സനല്ക്ലീറ്റസ്, കേസരി തുടങ്ങിയവര് പ്രസംഗിച്ചു.
ഇന്ന് രൂപതയിലെ 247 ദേവാലയങ്ങളിലും ലത്തീന് മെത്രാന് സമിതി പുറത്തിറക്കിയ ഇടയ ലേഖനം വായിച്ചു. ഇടവകകളില് ദേശീയപതാക ഉയര്ത്തി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.