സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി 9 കുടുംബങ്ങൾക്കായി സ്ഥലം പതിച്ചുനൽകി മാതൃകയാകുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിരൂപതാ മെത്രാപോലീത്താ ഡോ.സൂസപാക്യമാണ് നിര്‍ദ്ധനരായ ഓരോ കുടുംബങ്ങള്‍ക്കും വീടുവയ്ക്കുവാനാവശ്യമായ മൂന്നു സെന്റ് സ്ഥലം വീതം റെജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കി കൈമാറിയത്.
കാലം ചെയ്ത പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര പിതാവിന്റെ ബന്ധുവായ മുരുക്കുംപുഴ സ്വദേശിനി ശ്രീമതി.കാതറിന്‍ പേരേര തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ദാനമായി നൽകിയ സ്ഥലത്തിൽ നിന്നാണ് 9 പേർക്ക് ഭൂമി നൽകിയത്.
മുരുക്കുംപുഴ ഇടവക വികാരി ഫാ.തോമസ് നെറ്റോ, ടി.എസ്.എസ്.എസ്. ഡയറക്റ്റർ റവ.ഡോ.സബാസ്, ശ്രീ.ജേറാർഡ് തുടങ്ങിയവർ റെജിസ്ട്രേഷന്‍ നടപടികളില്‍ സന്നിഹിതനായിരുന്നു.
2017 ലും 2018 ലുമായി ഇതുപോലെ 11 കുടുംബങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി സ്ഥലം പതിച്ചു നൽകിയിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.