Categories: Diocese

ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും തീര്‍ഥാടനം നടക്കുക...

അനിൽ ജോസഫ്

ബാലരാമപുരം: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ഥാടന ദേവാലയമായ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമായും. ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളിലെ വൈദീകര്‍ നേതൃത്വം നല്‍കും. ജനുവരി 23-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണമാണ്ടാവും. 14-ന് വൈകിട്ട് 5.30 ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.

ഇത്തവണ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും തീര്‍ഥാടനം നടക്കുകയെന്ന് ഇടവക വികാരി ഫാ.പയസ് ലോറന്‍സും സഹവികാരി ഫാ.ലിജോ ഫ്രാന്‍സിസും അറിയിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago